412 ദൂരദർശൻ റിലേ കേന്ദ്രങ്ങൾ പൂട്ടുന്നു ; സംസ്ഥാനത്ത്‌ തിരുവനന്തപുരം കേന്ദ്രം മാത്രമാകും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : രാജ്യത്തെ 412 ദൂരദർശൻ റിലേ കേന്ദ്രങ്ങൾ മൂന്നുഘട്ടങ്ങളായി പൂട്ടുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ 11 കേന്ദ്രങ്ങളും പൂട്ടും. ഇതോടെ തിരുവനന്തപുരത്തെ ദൂരദർശൻ കേന്ദ്രം മാത്രമാകും സംസ്ഥാനത്തുണ്ടാവുക. കാഞ്ഞങ്ങാട്, കണ്ണൂർ, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട, റിലേ സ്റ്റേഷനുകൾക്ക് അടുത്ത മാസം 31-ഓടെ താഴുവീഴും. അട്ടപ്പാടി, കല്പറ്റ, ഷൊർണൂർ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ 2022 മാർച്ച് 31-നും പൂട്ടും. പൂട്ടുന്നവയിൽ മൂന്നെണ്ണം ഹൈപവർ ട്രാൻസ്മിറ്റർ കേന്ദ്രങ്ങളും ബാക്കിയുള്ളവ ലോ-പവർ ട്രാൻസ്മിറ്റർ കേന്ദ്രങ്ങളുമാണ്.

ജമ്മുകശ്മീർ, ലഡാക്ക്, സിക്കിം, അന്തമാൻ-നിക്കോബാർ, ലക്ഷദ്വീപ് ഉൾപ്പെടെയുള്ള 54 കേന്ദ്രങ്ങൾ തത്കാലം നിലനിർത്തും. വടക്കുകിഴക്കൻ മേഖലകളിലെ 43 അനലോഗ് റിലേ കേന്ദ്രങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന 109 റിലേ കേന്ദ്രങ്ങളും അടുത്ത മാർച്ച് 31 വരെ ഒറ്റ ഷിഫ്റ്റിൽ പ്രവർത്തിക്കും. സി-കാറ്റഗറിയിൽപ്പെടുന്ന 109 റിലേ സ്റ്റേഷനുകൾ 2021 ഡിസംബർ 31-ന് സംപ്രേഷണം നിർത്തും. ബാക്കി 152 സ്റ്റേഷനുകൾ ഒക്ടോബർ 31-നകം പ്രവർത്തനം നിർത്തും. ഇവിടങ്ങളിലെ ജീവനക്കാരെ പുനർവിന്യസിക്കാൻ ഉത്തരവിറങ്ങി. പുനർവിന്യാസകാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.

നിലവിലെ ജീവനക്കാരിൽ 90 ശതമാനവും 2025-ൽ വിരമിക്കുന്നവരാണ്. റിലേ സ്റ്റേഷനുകൾ പൂട്ടുന്നതോടെ കേന്ദ്രസർക്കാരിന് വർഷം 2500 കോടിയിലധികം രൂപയെങ്കിലും ലാഭിക്കാനാവും.നിശ്ചിത തീയതിക്കകം സ്റ്റേഷനുകളിലെ സ്ഥാവര ജംഗമവസ്തുക്കളുടെ കണക്കെടുക്കാനും എല്ലാ ഇടപാടുകളും തീർക്കാനും ജീവനക്കാരെ പുനർവിന്യാസംചെയ്ത് വിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാനുമാണു നിർദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...