പാഡ് കളയാൻ പാടുപെടേണ്ട ; ഉപയോഗിച്ച സാനിറ്ററി നാപ്‌കിനുകൾ വീടുകളിൽനിന്ന് ശേഖരിക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് നഗരസഭാപരിധിയിലുള്ളവർക്ക് പാഡ് കളയാൻ ഇനി പാടുപെടേണ്ടതില്ല. ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ പാലക്കാട് നഗരസഭയുടെ ഹരിതകർമസേന വീണ്ടും എടുത്തുതുടങ്ങി. കഴിഞ്ഞ ജനുവരിയിൽ നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം കത്തിക്കുന്ന ഇൻസിനറേറ്റർ കേടായതോടെയാണ് പാഡുകൾ വീടുകളിൽ നിന്ന് എടുക്കുന്നത് നിർത്തിയത്. ഇതോടെ നഗരപരിധിയിലുള്ളവർക്ക് സാനിറ്ററി നാപ്കിനുകളുടെ നിർമാർജനം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച് വാർത്തയും നൽകിയിരുന്നു.

നിലവിൽ ട്രഞ്ചിങ് ഗ്രൗണ്ടിൽ പുതിയ ഇൻസിനറേറ്റർ സ്ഥാപിച്ചതോടെയാണ് നഗരസഭ വീണ്ടും സാനിറ്ററി നാപ്കിനുകൾ വീടുകളിൽനിന്ന് എടുത്തുതുടങ്ങിയത്. 1000 കിലോയോളം മാലിന്യം കത്തിച്ചുകളയാൻ ശേഷിയുള്ള ഇൻസിനറേറ്ററാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും ആവശ്യമായിവരില്ലെങ്കിലും കൂടുതൽ പ്രവർത്തനശേഷിയുള്ള ഇൻസിനറേറ്റർ സ്ഥാപിക്കുകയായിരുന്നെന്നും പാലക്കാട് നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ പി. സ്മിതേഷ് പറഞ്ഞു.

പുതിയതായി സ്ഥാപിച്ച ഇൻസിനറേറ്റർ നിലവിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതിന്റെ ഭാഗമായുള്ള അവസാനഘട്ടപ്രവൃത്തികൾ പുരോഗതിയിലാണ്. ഒക്ടോബർ ആദ്യവാരത്തോടെ നിലവിൽ ശേഖരിച്ചുവെച്ചിരിക്കുന്ന മാലിന്യങ്ങൾ പുതിയ ഇൻസിനറേറ്ററിൽ കത്തിച്ചുതുടങ്ങുമെന്നും പാലക്കാട് നഗരസഭാധികൃതർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...