ചെങ്ങന്നൂർ: കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ എസ് സി, എസ്ടി, ഒബിസി വിഭാഗത്തില്‍പ്പെട്ട 425 കുട്ടികള്‍ക്ക് വിദേശത്തെ പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ അവസരം ഒരുക്കിയതായി മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ കോളനികളില്‍ പൂര്‍ത്തീകരിച്ച നവീകരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം 310 കുട്ടികളെ കൂടി ഉന്നത പഠനത്തിനായി വിദേശത്തേക്ക് അയക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളെ എയര്‍ഹോസ്റ്റസുമാരായി തെരഞ്ഞെടുത്ത് പരിശീലനം നല്‍കി. വിദേശ കമ്പനികളുമായി സഹകരിച്ച് ഇവര്‍ക്ക് മികച്ച ജോലിയും ലഭ്യമാക്കി. 2024 ഡിസംബര്‍ 31ഓടെ അതിദാരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. യോഗങ്ങളിൽ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ ആര്‍ മുരളീധരന്‍ പിള്ള, എം ജി ശ്രീകുമാര്‍, പി വി സജന്‍, ജയിന്‍ ജിനു ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വത്സല മോഹന്‍, ഹേമലത മോഹൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എല്‍സി കോശി, അലീന വേണു, സുജ രാജീവ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി. ബെഞ്ചമിന്‍, ജില്ല ഉപദേശക സമിതി അംഗം സന്തോഷ് കുമാര്‍, ബ്ലോക്ക് പട്ടികജാതി ഓഫീസര്‍ ബിജി എന്നിവർ സംസാരിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമപദ്ധതിയിലും പ്രളയ ബാധിത കോളനികളുടെ പുനര്‍നിര്‍മാണ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് വിവിധ കോളനികളുടെ നവീകരണം പൂര്‍ത്തിയാക്കിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.