20കാരിയായ മകളെ കൊലപ്പെടുത്തിയ 45കാരനായ പിതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: പിതാവിന്റെ പുനർവിവാഹ തീരുമാനത്തെ എതിർത്ത 20കാരിയായ മകളെ കൊലപ്പെടുത്തിയ 45കാരനായ പിതാവ് അറസ്റ്റിൽ. വിഷം കലർത്തിയ ബിരിയാണി നൽകിയശേഷം മകളുടെ കഴുത്തുഞെരിച്ചെന്നാണ് പോലീസിന്റെ നിഗമനം. മുംബൈയിലെ വഡാലയിലാണ് സംഭവം. കൊല്ലപ്പെട്ടത് റിഫാത്ത് എന്ന യുവതിയാണ്. മരപ്പണിക്കാരനായ ഷരീഫ് റാസ ഹുസൈൻ ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷ്യവിഷബാധയെത്തുടർന്നാണ് മകൾ മരിച്ചതെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹത ഉയർന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ കഴുത്തിൽ മുറുക്കിയതിന്റെ അടയാളങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

മറ്റൊരു മകളായ 16കാരി നുസ്ഹത്തിനെയും കൊലപ്പെടുത്താൻ ഷരീഫ് പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. എന്നാൽ സംഭവദിവസം രാത്രി അമ്മായിയുടെ വീട്ടിൽ താമസിക്കാൻ പോയതിനാൽ പെൺകുട്ടി രക്ഷപെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ജോൺ ബ്രിട്ടാസ് എംപിയെ ആശുപതിയിൽ...

0
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ്...

പ്രതിഷേധക്കാരെ തല്ലിച്ചതച്ച ഡല്‍ഹി പോലീസ് നടപടി ക്രൂരം ; ആഭ്യന്തര മന്ത്രി അമിത് ഷാ...

0
കൊച്ചി : ഡൽഹിയിൽ സമരം ചെയ്ത രാഷ്ട്രീയ-യുവജന പ്രവർത്തകരെ പോലീസ് ക്രൂരമായി...

ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു

0
ന്യൂഡല്‍ഹി: വോട്ടുകൊള്ള നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള...

ഡൽഹി സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അധിക്ഷേപിച്ച് പി.കെ.കൃഷ്ണദാസ്

0
തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...