ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധസമരങ്ങളിൽ ഇന്നും ഡൽഹി സംഘർഷഭരിതം. തെരുവിലിറങ്ങിയ ഇടത് യുവജന സംഘടനാ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു. കൊണാട്ട് പ്ലേസിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് സംഘടനകൾ പ്രതിഷേധിച്ചു. ഇവരെ പോലീസ് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് എം സജിക്ക് സമരത്തിനിടെ പരിക്ക് പറ്റി. ആദർശിൻ്റെ നെറ്റി പൊട്ടി പരിക്ക് പറ്റിയെന്നാണ് വിവരം.
ഡിവൈഎഫ്ഐ നേതാവ് ജെയ്ക്കിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ സിജെപി പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരന്നിട്ടുണ്ട്. അതിനിടെ ജോണ്‍ ബ്രിട്ടാസ് എംപിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രിട്ടാസിനെ ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.അതേസമയം ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നാളെ മുതല്‍ വീണ്ടും ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം. സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തി നിവേദനം നല്‍കാനാണ് ആലോചന. സിജെപിയുടെ സമരം അനിശ്ചിതത്വത്തിലായതോടെ പ്രതിഷേധത്തില്‍ മേല്‍ക്കോയ്മ നിലനിര്‍ത്താനാകും ഇനിയുള്ള പ്രതിപക്ഷ ശ്രമം. സിജെപിക്കൊപ്പവും ഇന്ത്യ സഖ്യത്തിനൊപ്പവും പ്രതിഷേധ നിരയിലുണ്ടാകുമെന്ന് സിപിഎം വ്യക്തമാക്കി.
അകാശവാണി ഭവന്‍ വളപ്പിലെ മിന്നല്‍ സമരം, ലഞ്ച് മീറ്റിംഗുകള്‍ക്ക് ശേഷം ജന്തര്‍മന്തറിലേക്ക് നടത്തിയ പ്രതിഷേധവും രാജ് ഘട്ടില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗം, രാഷ്ട്രപതിക്ക് നിവേദനം. ശേഷം അടുത്ത ഘട്ടം സമരത്തിലേക്ക് ഇന്ത്യ സഖ്യം കടക്കുകയാണ്. നാളെ ഉച്ചക്ക് ഒരു മണിക്കാണ് യോഗം. ലഞ്ച് മീറ്റിംഗികാനാണ് സാധ്യത. തുടര്‍ന്ന് സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് നീക്കം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനും നല്‍കിയതിനൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടും സമാന ആവശ്യം ഉന്നയിക്കാനാണ് നീക്കം. അനുമതി കിട്ടുമയോന്നതില്‍ വ്യക്തതയില്ല. എങ്കിലും നഗരം സ്തംഭിപ്പിച്ച് പ്രതിഷേധിക്കും. രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും, ഗ്യാനേഷ് കുമാര്‍ രാജി വച്ചേ പിന്നോട്ടുള്ളൂവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.





























