പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 45 കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 45 കാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 45 കാരനെ കോയിപ്രം പോലീസാണ് പിടികൂടിയത്. തോട്ടപ്പുഴശ്ശേരി കോളഭാഗം പെരുമ്പാറ വീട്ടിൽ സുരേഷ് (45) ആണ് അറസ്റ്റിലായിട്ടുള്ളത്. ഈ വർഷം മേയ് 23 ന് ശേഷമുള്ള ഒരു ദിവസം രാത്രി ഉറക്കത്തിലായിരുന്ന കുട്ടിയെ 45കാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി അച്ഛനോടും ബന്ധുവായ സ്ത്രീയോടും പറഞ്ഞുവെങ്കിലും ഇവർ പോലീസിൽ അറിയിക്കാതെ മറച്ചുവച്ചതിനാൽ ഇരുവരെയും കൂട്ടുപ്രതികളായി കേസിൽ ഉൾപ്പെടുത്തി. പിന്നീട് കുട്ടിയെ പാലയിലെ ഒരു സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. വിവരമറിഞ്ഞ കോയിപ്രം പോലീസ് കുട്ടിയുടെ വിശദമായ മൊഴി അവിടെയെത്തി രേഖപ്പെടുത്തി. വനിതാ സെൽ എസ് ഐ ഐ വി ആഷയാണ് മൊഴിയെടുത്തത്. ഇതനുസരിച്ച് പോലീസ് ഇൻസ്‌പെക്ടർ പി എം ലിബി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഒന്നാം പ്രതി സുരേഷിനെ ഉടനടി പിടികൂടുകയായിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.

മറ്റൊരു സംഭവത്തിൽ ആലപ്പുഴയിൽ ജയിലിൽ പോക്സോ കേസ് പ്രതിയെ സഹതടവുകാരായ അഞ്ചുപേർ ചേർന്ന് മർദിച്ചു. പോക്സോ കേസിൽ ജയിലിൽ കഴിയുന്ന സുമേഷിനാണ് (40) മർദനമേറ്റത്. മോഷണം അടിപിടി കേസുകളിൽപ്പെട്ട് ആലപ്പുഴ ജില്ല ജയിലിൽ കഴിയുന്ന ആദിത്യൻ, വിഷ്ണു, മുഹമ്മദ് ഫർഹാൻ, വിജിത്ത്, അമൽരാജ് എന്നിവർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. ജില്ലാ ജയിലിലെ എഫ്-മൂന്ന് സെല്ലിൽ 14ന് രാത്രി 11നായിരുന്നു സംഭവം. പോക്സോ കേസിൽ ജയിലിലെത്തിയ സുമേഷിനോട് സഹതടവുകാരായ പ്രതികൾ കേസിനെക്കുറിച്ച് ചോദിച്ചു. എന്തിനാണ് ജയിൽ എത്തിയതെന്ന മറ്റ് തടവുകാരുടെ ചോദ്യത്തിന് സുമേഷ് മറുപടി പറഞ്ഞില്ല. 20-21 വയസ്സ് പ്രായമുള്ളവരായിരുന്നു സഹതടവുകാർ. പോക്സോ കേസാണെന്ന് മനസ്സിലാക്കിയാണ് സഹതടവുകാർ ചോദിച്ചത്. ഇതേക്കുറിച്ച് പ്രതിയായ സുമേഷ് പറയാതിരുന്നതോടെ കരണത്തടിക്കുകയും തലക്ക് കൈകൊണ്ട് അടിക്കുകയും ചെയ്തു. മർദനത്തിൽ പരിക്കേറ്റ സുമേഷിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് സുമേഷിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് മറ്റുള്ളവർക്കെതിരെ കേസെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....