മൂന്നര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ആളെ അഞ്ച് വർഷം കഴിഞ്ഞ് വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൂന്നര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ആളെ അഞ്ച് വർഷം കഴിഞ്ഞ് വെറുതെ വിട്ടു. ഫോർട്ട് പോലീസ് ചാർജ് ചെയ്‌ത കേസിലെ പ്രതി കരമന സ്വദേശി രാധാകൃഷ്‌ണനെയാണ് കോടതി വെറുതേ വിട്ടത്. പോക്സോ നിയമ പ്രകാരവും പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരവും പോലീസ് ചാർജ് ചെയ്‌ത കേസിൽ പ്രതി നിരപരാധിയാണെന്ന് തെളിഞ്ഞതോടെയാണ് തിരുവനന്തപുരം സ്പെഷ്യൽ അതിവേഗ കോടതി ജഡ്‌ജി അഞ്ജു മീരാ ബിർള പ്രതി കുറ്റക്കാരനല്ലെന്ന് വിധി പ്രസ്‌താവിച്ചത്. 2020ൽ ആയിരുന്നു പോലീസ് രാധാകൃഷ്ണനെതിരെ കേസെടുത്തത്. മൂന്നര വയസുകാരിയെ പീഡിപ്പിച്ചെന്ന കുഞ്ഞിന്റെ അമ്മയുടെ പരാതിയിലായിരുന്നു നടപടി.

എന്നാൽ കേസ് കോടതിയിലെത്തിയതോടെ അമ്മ മൊഴിയിൽ പറയാത്ത പല കാര്യങ്ങളും ഉന്നയിച്ചെന്നും ഇതോടെ കേസിൽ പ്രതി നിരപരാധിയാണെന്ന് കോടതിയ്ക്ക് മനസിലായെന്നും പ്രതിഭാഗം അഭിഭാഷകൻ വിശദമാക്കുന്നത്. വീട് വിൽപ്പനയെ ചൊല്ലിയുള്ള തർക്കമായിരുന്നു പരാതിയുടെ കാരണമെന്നും പ്രതിഭാഗം കോടതിയിൽ തെളി‌ഞ്ഞു. പരാതി ഉയർന്നതിന് പിന്നാലെ എഴുപതുകാരനായ രാധാകൃഷ്ണൻ കുടുംബത്തോടൊപ്പം സ്ഥലം മാറിപോകേണ്ട അവസ്ഥയടക്കം നേരിട്ടിരുന്നു. വർഷങ്ങൾക്ക് ശേഷം നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അഭിഭാഷകർ പറഞ്ഞു. പ്രതിയ്ക്കു വേണ്ടി അഭിഭാഷകരായ വക്കം ഡി. സജീവ്, റ്റി.ആർ. അജിത്‌കുമാർ (പേട്ട), എൽ. നാരായണമൂർത്തി, ജെ. തംറുക്ക് എന്നിവർ ഹാജരായി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...