റാന്നിയിൽ ലൈംഗികാതിക്രമക്കേസിൽ 45 കാരനെ റിമാൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: പോക്സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസിൽ 45 കാരനെ റിമാൻഡ് ചെയ്തു. തമിഴ്നാട് കന്യാകുമാരി തിരുവട്ടാർ പോലീസ് സ്റ്റേഷൻ പരിധിയിൽ വള്ളിക്കുട്ടിവിളൈ കൽക്കുളം ഉമ്മൻകോട് 20/31/1 ൽ രാജേഷ് (45) ആണ് റാന്നി പോലീസിന്റെ പിടിയിലായത്. മൂന്നിന് ഉച്ചയ്ക്ക് 2.30 ന് അങ്ങാടി പഞ്ചായത്ത് ഓഫീസ് വളപ്പിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിനു മുന്നിൽ വെച്ചിരുന്ന സ്കൂട്ടറിൽ ഇരുന്ന പെൺകുട്ടിയെ ആംഗ്യം കാട്ടി അരികിലേക്ക് വിളിച്ചവരുത്തിയ ഇയാൾ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത റാന്നി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ട്‌ നൽകി. കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്താനുള്ള നടപടിയും കൈകൊണ്ടു. തുടർ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇൻസ്‌പെക്ടർ മനോജ്‌ കുമാറിന്റെ നിർദേശപ്രകാരം എസ് ഐ റെജി തോമസും എസ് സി പി ഒ സുമിൽ, സി പി ഒ ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഉടനടി പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...