പഴകുളം സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് : മാനേജർക്കും പ്യൂണിനുമെതിരേ കേസ്

For full experience, Download our mobile application:
Get it on Google Play

അടൂർ : പഴകുളം സർവ്വീസ് സഹകരണബാങ്ക് അടൂർ ബോയ്സ് ഹൈസ്കൂൾ ശാഖയിൽ നിന്ന് 45 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ മാനേജർക്കും പ്യൂണിനുമെതിരേ കേസ്. 2017 കാലയളവിൽ ഇവർ പലപ്പോഴായി പണം തട്ടിയെടുത്തതായി ഓഡിറ്റിങ് വിഭാഗം കണ്ടെത്തിയിരുന്നു. ഉപഭോക്താക്കളുടെ എസ്.ബി. അക്കൗണ്ടിൽനിന്ന് വ്യാജരേഖ ചമച്ചും വ്യാജ ഒപ്പിട്ടും ലോൺ തരപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.

ജില്ലാ അസി. രജിസ്ട്രാർ നടത്തിയ പരിശോധനയിൽ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ബാങ്ക് മാനേജർ ഷീല, പ്യൂൺ മുകേഷ് ഗോപിനാഥ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.

യു.ഡി.എഫ്. ഭരണസമിതിയായിരുന്നു വർഷങ്ങളായി ബാങ്ക് ഭരിച്ചിരുന്നത്. തുടർന്ന് ചില കാരണങ്ങളാൽ ഭരണസമിതി പിരിച്ചുവിടുകയും സി.പി.എം. അനുഭാവികളായ മൂന്നുപേർ അടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വരുകയും ചെയ്തു. ഇപ്പോൾ ഇതേ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായ രാധാകൃഷ്ണകുറുപ്പ് നൽകിയ പരാതിയിലാണ് മാനേജർക്കെതിരെയും പ്യൂണിനെതിരെയും പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മുൻപ് നിരവധി വിവാദങ്ങളുണ്ടായെങ്കിലും ഇപ്പോഴാണ് പോലീസിൽ പരാതി നൽകുന്നത്. വരുംദിവസങ്ങളിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുമെന്ന് അടൂർ സി.ഐ. യു.ബിജു പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...