മദ്യപാനം ചോദ്യം ചെയ്തതിന് മധ്യവയസ്‌ക്കനെ ചവിട്ടി കൊന്നു ; പ്രതികള്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കായംകുളത്ത് റോഡരികില്‍ നാല്‍പത്തിയഞ്ചുകാരന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാര്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപാനം ചോദ്യം ചെയ്തതതിനാണ് പ്രതികള്‍ കൃഷ്ണകുമാറിനെ കൊലപ്പെടുത്തിയത്. കൃഷ്ണകുമാറിന്റെ വീടിന് മുന്നിലിരുന്ന് പ്രതികള്‍ മദ്യപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് പ്രതികള്‍ ചവിട്ടിക്കൊന്നതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് കൃഷ്ണകുമാറിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി കൃഷ്ണകുമാര്‍ അയല്‍വാസികളുമായി വഴക്കിടുന്നത് കണ്ടിരുന്നെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഗുരുതരമായി പരിക്കേറ്റതാണ് കൃഷ്ണകുമാറിന്റെ മരണത്തിന് കാരണമെന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അയല്‍വാസികളെ പോലീസ് ചോദ്യം ചെയ്തു. ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...