Tuesday, December 17, 2024 3:15 am

പത്തനംതിട്ടയില്‍ നിയമവിരുദ്ധമായി 47 പേരുടെ കൈവശം കൂടുതൽ ഭൂമി ; പട്ടിക പുറത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാതെ അനേകം പേർ വാടക വീടുകളിൽ അഭയം പ്രാപിക്കുമ്പോൾ ജില്ലയിൽ 47 പേരുടെ പക്കൽ നിയമാനുസൃതം കൈവശം വെക്കേണ്ട ഭൂമിയെക്കാൾ കൂടുതൽ ഭൂമിയുള്ളതായി വിവരാവകാശ രേഖ. സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറയ്ക്ക് ജില്ലാ കളക്ടറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്. 9 ഏക്കർ മുതൽ ആയിരത്തിലധികം ഏക്കർ ഭൂമി വരെ കൈവശം വെച്ച് അനുഭവിക്കുന്നവരും ജില്ലയിലുണ്ട്. പാറമട ഉടമകളുടെ കൈവശമുള്ള ഭൂമിയുടെ അളവ് അനന്തമാണ്. വസ്തു ഉടമകളുടെ പേരും മേൽവിലാസവും ബ്രാക്കറ്റിൽ വസ്തുവിന്റെ അളവ് ഏക്കർ കണക്കിൽ ഇപ്രകാരമാണ്.

ഗ്രേസ് ജോർജ്, തെക്കേവീട്ടിൽ, പുത്തൻകാവ് പി ഒ
(19.18.2 ഏക്കർ)

അമിറ്റി റോക്ക് & ഗ്രാനൈറ്റ്, കോട്ടാങ്ങൽ
(118.96.85 ഏക്കർ)

ബഥനി ധർമ്മ സ്ഥാപനം, പെരുനാട് പി ഓ, റാന്നി
(230.06.484)

തോമസ് മത്തായി, ചെങ്ങളത്തു വീട്, കോന്നി താഴം
(23.09.44)

സലിം, പുത്തൻ ബംഗ്ലാവ്, നെടുമൺ, ഏഴംകുളം
(38.82.55)

അഭിലാഷ്, ദ്വാരക, തഴവ, മണപ്പള്ളി
(20.48.55)

ട്രിനിറ്റി ചാരിറ്റബിൾ ട്രസ്റ്റ്, തിരുവല്ല
(45.03.74)

തോമസ് എബ്രഹാം, പ്ലാംപറമ്പിൽ, താമരപ്പുള്ളി, ചെങ്ങന്നൂർ
(29.03.57)

ജോസഫ് ജേക്കബ്, ഇഞ്ചപ്പാറ ഗ്രാനൈറ്റ് & സാന്റ്, കൂടൽ
(16.15.320)

കെ സദാനന്ദൻ, പട്ടയിൽ കുഞ്ഞു കുഞ്ഞു മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, അടൂർ
(22.62.45)

എബ്രഹാം കലമണ്ണിൽ ചാരിറ്റബിൾ വെൽഫെയർ സൊസൈറ്റി, കലമണ്ണിൽ വീട്, കോഴഞ്ചേരി
(374.66.71)

കച്ചാനത്ത് വർക്കി എബ്രഹാം, നെല്ലിക്കമൺ
(57.81.25)

ജോബിൻ വർഗീസ്
കല്ലുംകടവ്, പത്തനാപുരം
(43.03.05)

കെ ജെ തോമസ് കുട്ടി, കണ്ണന്താനത്ത് വീട്, വടശ്ശേരിക്കര
(26.52.74)

ടോമി എബ്രഹാം, അച്ചാമ്മ ടോമി, മണിമലേത്ത് വീട്, ചേത്തക്കൽ
(21.50.98)

ജോർജ് ജേക്കബ്, വിമല സൂസൻ ജേക്കബ്, സ്റ്റാർലാർഡ്, നരിയാപുരം
(26.42.93)

രാജു കെ തോമസ്,
എം.ഡി. വിംറോക് ഗ്രാനൈറ്റ്സ്, റാന്നി വടശ്ശേരിക്കര
(93.06.42)

സുധി സുകുമാരൻ, അശ്വതി ഗ്രാനൈറ്റ്, പത്മാലയം, മുറിഞ്ഞകൽ
(57.12.58)

പി എം സുഗതൻ, പുത്തൻ പീടികയിൽ, മാമൂട്, ചങ്ങനാശ്ശേരി
(12.19.8)

കെ ജി ജോർജ്, മാമൂട്ടിൽ ബംഗ്ലാവ്, അരുവാപ്പുലം, കോന്നി
(30.42.92)

ചാക്കോ ചാക്കോ, കീക്കരിക്കാട്ട് പുത്തൻപുരയ്ക്കൽ, ചീങ്കൽത്തടം, മലയാലപ്പുഴ
(58.69.375)

വരിക്കോലിൽ കുടുംബ ട്രസ്റ്റ്, പന്തളം തെക്കേക്കര
(91.22.20)

ഷിജോ സാം ജോയ്,
ജോയി ഭവൻ, കൊന്നമങ്കര
(18.02.23)

പനച്ചയിൽ ഇൻഡസ്ട്രീസ്, വെസ്റ്റ് ഓതറ
(145.40.89)

ജോൺ സക്കറിയ, വടക്കേ പറമ്പിൽ, വാളക്കുഴി, എരുമറ്റൂർ മല്ലപ്പള്ളി
(27.02.75)

കെ ഇ എബ്രഹാം ഫൗണ്ടേഷൻ,കോയിപ്രം,തിരുവല്ല
(37.07.59)

പ്രസാദ് മാത്യു & സുജാ പ്രസാദ്, കുറ്റിക്കാട്ടിൽ, കടപ്ര
(17.82.55)

അലക്സാണ്ടർ ജോൺ & സൂസമ്മ ജോൺ, വലിയവീട്ടിൽ, കവിയൂർ പി ഓ
(42.08.23)

ചന്ദ്രബാബു കവളേക്കർ
(70.03.753)

പെരുമാൾ ഫീലിപ്പോസ്, പനങ്ങാട്ടേത്ത് കിഴക്കേതിൽ, കടപ്ര.
(42.70.75)

കെജിഎസ് ആറന്മുള ഇന്റർനാഷണൽ എയർപോർട്ട്
(322.26.09)

വിനു തോമസ്, കൊട്ടിശ്ശേരി കുടിയിൽ, പിണ്ടിമനക്കര, കോതമംഗലം
(42.15.92)

പി സ്വയംഭൂ, പി എസ് എൻ ട്രസ്റ്റ്, നാഗർകോവിൽ
(65.10.22)

ബെഞ്ചമിൻ കോശി, പാലക്കുന്നത്ത് മഠത്തിൽ, മാരാമൺ
(12.10.32)

ഓമന തോമസ്, മേരി വില്ല, ചിറ്റാടി പി ഒ, മുണ്ടക്കയം
(23.06)

ജേക്കബ് കോശി, തോട്ടം ബംഗ്ലാവ്, വകയാർ, കോന്നി
(47.55.31)

മിഡ്‌ലാൻഡ് പ്രൊഡ്യൂസേഴ്സ് ആൻഡ് കമ്പനി ലിമിറ്റഡ്, റാന്നി
(1067.62.1)

കേശവൻ ഗംഗാധരൻ, കേശവനിലയം, അരുവാപ്പുലം
(27.03)

കെ ജി നമ്പൂതിരി, കൈനിക്കര ഇരവിമംഗലത്ത്, കടപ്ര തിരുവല്ല.
(33.49.52)

നാരായണക്കുറുപ്പ്, ആയിക്കാട്ട്, വലിയകുന്നം, ചാലപള്ളി, എഴുമറ്റൂർ
(8.27.91)

ഗോവിന്ദപിള്ള, കൊടിയന്തറ, നാരകത്താണി, കീഴ്വായ്പൂർ
(27.82.00)

കൂടുതൽ ഭൂമി ഉണ്ടെങ്കിലും കെ പി യോഹന്നാന്റെ ഭൂമിയുടെ വിസ്തീർണ്ണം കണക്കാക്കുന്നതിൽ നടപടി സ്വീകരിച്ചു വരുന്നതായും വസ്തു സംബന്ധമായ കേസ് കോടതിയിൽ നടന്നു വരുന്നതിനാൽ അയിരൂർ സ്വദേശി പ്രഭാകര കുറുപ്പിന്റെ കൈവശമുള്ള ഭൂമിയെ സംബന്ധിച്ചുള്ള വിവരം നൽകാൻ കഴിയില്ലെന്നുമാണ് വിവരാവകാശ ഉദ്യോഗസ്ഥൻ റഷീദ് ആനപ്പാറയ്ക്ക് നൽകിയ മറുപടിയിലൂടെ അറിയിച്ചിരിക്കുന്നത്.

1963 ലെ കേരള ഭൂപരിഷ്കരണ നിയമം സെക്ഷൻ 82 പ്രകാരം അവിവാഹിതനായ മുതിർന്ന ഏക അംഗത്തിന് അഞ്ചു സ്റ്റാൻഡേർഡ് ഏക്കർ വരെയും അഞ്ചംഗ കുടുംബത്തിന് 10 സ്റ്റാൻഡേർഡ് ഏക്കർ വരെയും 5 അംഗങ്ങളിൽ കൂടുതലുള്ള കുടുംബത്തിന് 10+ അഞ്ചിൽ കൂടുതലുള്ള ഓരോ അംഗങ്ങൾക്കും ഓരോ സ്റ്റാൻഡേർഡ് ഏക്കർ ഭൂമിയും കൈവശം വെയ്ക്കാം. ഭൂപരിഷ്കരണം നിയമം സെക്ഷൻ 81ൽ (1) E പ്രകാരം 1.4. 1964 നോ അതിനുമുമ്പ് തോട്ടമായിരുന്ന ഭൂമി പരിഗണിക്കുമ്പോൾ തോട്ടവിളയായ റബർ പ്രധാന വിളയായി കൃഷി ചെയ്തിരുന്ന ഭൂമികൾക്ക് ഇളവ് ഉള്ളതുമാണെന്നും ആയത് ലംഘിച്ച് ഭൂമി കൈവശം വെച്ച് വരുന്നവരാണ് ഇവരെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അങ്ങാടിക്കല്‍ ആയുര്‍വേദാശുപത്രി നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 20 ന്

0
പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള അങ്ങാടിക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിക്ക് ഡെപ്യൂട്ടി...

സാക്ഷ്യപത്രം ഹാജരാക്കണം

0
മൈലപ്ര പഞ്ചായത്തില്‍ 2024 സെപ്റ്റംബര്‍ 30 വരെ വിധവാ പെന്‍ഷന്‍, 50...

ലാബ് ടെക്നീഷ്യന്‍ നിയമനം

0
ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി ലബോറട്ടറി ടെക്്നീഷ്യനെ നിയമിക്കുന്നതിനുളള അഭിമുഖം ഡിസംബര്‍...

മുറിഞ്ഞകൽ അപകടത്തിൽ മരണമടഞ്ഞവരുടെ ഭവനങ്ങളിൽ പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തി

0
പത്തനംതിട്ട : കോന്നി മുറിഞ്ഞകല്ലിൽ കഴിഞ്ഞ ദിവസം ഉണ്ടായ ദാരുണമായ അപകടത്തിൽ...