സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. അതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഇതിനായി ആത്മാര്‍ത്ഥമായ ഇടപെടല്‍ റവന്യൂ വകുപ്പ് നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതയുള്ളവര്‍ക്കെല്ലാം പട്ടയം നല്‍കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 1,77,000 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതുവരെ മൂന്നു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ കഴിഞ്ഞു. ജനസാന്ദ്രതയ്ക്ക് അനുസരിച്ച് ഭൂമി ലഭ്യമല്ലാത്ത നാട്ടിലാണ് ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് മുന്നോട്ടു പോകും എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായി കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളുണ്ട്. തോന്നിയ പോലെ കാര്യങ്ങള്‍ നടത്തുന്നതല്ല കേന്ദ്രസര്‍ക്കാരിന്റെ ചുമതല. കേരളത്തിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് പല തവണ ശ്രമിച്ചിട്ടും, പ്രധാനമന്ത്രിയോടും മന്ത്രിമാരോടും സംസാരിച്ചിട്ടും മാറിയില്ല. അവസാനമാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശ പ്രകാരം കേരളം ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും സംസ്ഥാന ധനമന്ത്രിയോട് സംസാരിക്കാന്‍ കേന്ദ്ര ധനമന്ത്രി തയ്യാറായില്ല. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്നാണ് കേന്ദ്ര നിലപാട്. നമ്മുടെ നാടിന്റെ എല്ലാ മേഖലയെയും സ്തംഭിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസ് യാത്രക്കിടെ അഞ്ചുവയസ്സുകാരന് അപസ്മാരം ; ആശുപത്രിയിലെത്തിച്ച് ജീവനക്കാർ

0
മലപ്പുറം: യാത്രക്കിടെ അപസ്മാരം ബാധിച്ച അഞ്ചുവയസ്സുകാരന് സമയോചിതമായി ചികിത്സ ലഭ്യമാക്കാൻ...

തമിഴ്നാട്ടിൽനിന്ന് പ്രധാനമന്ത്രി വരണം ; ഉത്തരേന്ത്യൻ ആധിപത്യത്തിനെതിരെ കായികമന്ത്രി ആഥവ് അർജുന

0
ചെന്നൈ: രാജ്യത്തിന്റെ പരമാധികാര പദവിയിലേക്ക് ദക്ഷിണേന്ത്യയിൽ നിന്നും വിശേഷിച്ച് തമിഴ്‌നാട്ടിൽ...

വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി

0
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി....

സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം...