പത്തനംതിട്ട ജില്ലയിൽ 4776 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : പത്തനംതിട്ട ജില്ലയിൽ 4776 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. മൂന്നാമത്തെ മുഖ്യ അലോട്‌മെൻ്റ് പ്രസിദ്ധീകരിച്ചപ്പോഴത്തെ കണക്കാണിത്. മെറിറ്റ്, സ്പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെൻറ് ക്വാട്ട, അൺഎയ്ഡഡ്, മോഡൽ റസിഡൻഷ്യൽ സ്കൂൾ, എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. ഏകജാലകം വഴി പ്രവേശനം നൽകുന്ന മെരിറ്റ് സീറ്റുകളിൽ 710 ഒഴിവുകളുണ്ട്. സ്പോർട്സ് വിഭാഗത്തിൽ -226, കമ്മ്യൂണിറ്റി ക്വാട്ട -438, മാനേജ്മെൻറ് ക്വാട്ട -1594 ,അൺഎയ്ഡഡ്- 1797, മോഡൽ റസിഡൻഷ്യൽ സ്കൂൾ -11 എന്നിങ്ങനെയാണ് ഒഴിവുകൾ. 9906 മെരിറ്റ്സീറ്റുകളിലേക്ക് 9196 അലോട്‌മെൻ്റ് നടന്നു. സ്പോർട്സ് വിഭാഗത്തിൽ 321 സീറ്റുകളിൽ 95 പേർക്ക് അലോട്‌മെൻറ് ലഭിച്ചു. കമ്മ്യൂണിറ്റി ക്വാട്ടയിൽ 888-ൽ 421 പേർക്കും മാനേജ്മെൻ്റ് ക്വാട്ടയിൽ 1750-ൽ 156 പേർക്കും അൺ എയിഡഡിൽ 1882-ൽ 56 പേർക്കും പ്രവേശനം ലഭിച്ചു.

മൂന്നാമത്തെ അലോട്‌മെൻറ് ലഭിച്ച കുറച്ചുപേർ അലോട്‌മെൻറ് സ്വീകരിക്കാതിരിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ ഒഴിവുകളുടെ എണ്ണം ഇനിയും കൂടും. മെറിറ്റ്സീറ്റിലെ വിഭാഗം ഒഴിവുകൾ എന്നീ ക്രമത്തിൽ ചുവടെ. ജനറൽ -670, ഈഴവ- രണ്ട് ,മുസ്‌ലിം -മൂന്ന്, ലത്തീൻ കത്തോലിക്കർ -ഒന്ന്, ക്രിസ്ത്യൻ ഒ.ബി.സി. -ഒന്ന്, ഹിന്ദു ഒ.ബി.സി.-2, എസ്.സി. -16, ഭിന്നശേഷിക്കാർ- 13, വിശ്വകർമ- ഒന്ന്, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ -321. തിങ്കളാഴ്ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. തുടർന്ന് സപ്ലിമെൻററി അലോട്‌മെന്റുകളും സ്കൂൾ കോഴ്സ് ട്രാൻസ്ഫറും നടക്കും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...