പന്തളം – മാവേലിക്കര റോഡിൽ ചന്തയ്ക്കുസമീപം ചുവടുദ്രവിച്ച് അപകടാവസ്ഥയിലായ മാവ് മുറിച്ചുമാറ്റി

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം-മാവേലിക്കര റോഡിൽ ചന്തയ്ക്കുസമീപം ചുവടുദ്രവിച്ച് അപകടാവസ്ഥയിലായ മാവ് മുറിച്ചുമാറ്റി. നൂറ് വർഷത്തോളം പഴക്കമുള്ള രണ്ട് മാവുകളിൽ ചെറിയ മരമാണ് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് മുറിച്ചത്. അപകടഭീഷണി കണക്കിലെടുത്ത് ഏഴു ദിവസത്തിനുള്ളിൽ മരം മുറിക്കാൻ കഴിഞ്ഞ മേയ് 22-ന് കളക്ടർ കെ.എസ്.ടി.പി.ക്ക്‌ നിർദേശം നൽകിയിരുന്നു. മഴ കാരണമാണ് നടപടികൾ വൈകിയത്. വ്യാഴാഴ്ച രാവിലെ ഈ റോഡിലൂടെയുള്ള ഗതാഗതം തിരിച്ചുവിട്ടശേഷമാണ് മരംമുറിക്കൽ തുടങ്ങിയത്.

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും ഇതിന് പകരമായി 25 വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുമെന്നും നഗരസഭാ അധികൃതർ പറഞ്ഞു. മരങ്ങളിൽ തമ്പടിക്കുന്ന പക്ഷികൾ മൂലമുള്ള മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനായി രണ്ടുവർഷം മുമ്പ് ശിഖരങ്ങൾ മുറിച്ചുമാറ്റി മാവുകളിൽ വലവിരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ജൂണിലാണ് വലിയ മരത്തിന്റെ ചുവട് ദ്രവിച്ച നിലയിൽ കാണപ്പെട്ടത്. നഗരസഭാ അധികൃതർ കളക്ടറെ അറിയിച്ചതിനെത്തുടർന്ന് വനം, റവന്യൂവകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധനയും നടത്തിയിരുന്നു. മുറിച്ച മരം മൂല്യനിർണയം നടത്തി ലേലം ചെയ്യാനാണ് ആലോചന.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയിൻകീഴിൽ 30 കാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: മലയിൻകീഴിൽ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കലിൽ...

ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി...

കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച ; പോലീസ് അന്വേഷണം തുടങ്ങി

0
പത്തനംതിട്ട: പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച. തിടപ്പള്ളി പൊളിച്ചു...

കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് സംഘം പിടികൂടി

0
തിരുവനന്തപുരം: കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ്...