താമരശ്ശേരിയിൽ വിദേശമദ്യ വേട്ട ; പച്ചക്കറിക്കൊപ്പം കടത്തിയ 48 കുപ്പി മദ്യം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പിക്കപ്പ് വാനിൽ പച്ചക്കറിക്ക് അടിയിൽ കടത്തിയ 48 കുപ്പി കർണാടക മദ്യം എക്സൈസ് പിടികൂടി. താമരശ്ശേരി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കർണാടക രജിസ്ട്രേഷനുള്ള പിക്കപ്പ് വാനിൽ പച്ചക്കറിക്ക് അടിയിൽ കടത്തിയ 48 കുപ്പി മദ്യം കടത്തിയത്. കർണാടകയില്‍ മാത്രം വില്‍പ്പന നടത്താനുള്ള മദ്യമാണ് പിടികൂടിയത്.

എക്സൈസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം തച്ചംപൊയിൽ പുതിയാറമ്പത്ത് ഷെബീറലിയുടെ വീടിൻറെ പോർച്ചിൽ നിന്നും കണ്ടെത്തുകയായിരുന്നു. വാഹനം നിർത്തി ഡ്രൈവറായ ഷബീറലി ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ തക്കാളിക്ക് അടിയിലായി പെട്ടിയിൽ ഒളിപ്പിച്ച 48 കുപ്പി മദ്യം (38 ലിറ്റർ) കണ്ടെത്തി. വാഹനം എക്സൈസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പരിശോധന നടന്നത്. എക്സൈസ് ഇൻസ്പെക്ടർ എൻ. കെ. ഷാജി, പ്രിവന്‍റീവ് ഓഫീസർ പി. കെ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർ ആർ. എസ് ശ്യാമപ്രസാദ്, പ്രസാദ് കെ, സി. പി ഷാജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...