ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിക്ടേഴ്സ് ചാനൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥികൾക്ക്  ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിക്ടേഴ്സ് ചാനൽ.  രാവിലെ 8 മുതൽ വൈകിട്ട് 5 വരെയായിരിക്കും സംപ്രേക്ഷണം. പരമാവധി ഒന്നര മാസം വരെയേ ഓൺലൈൻ സംവിധാനം ഉപയോഗിക്കേണ്ടി വരൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

എസ്‍.സി.ഇ.ആർ.ടി.യിലെ അനുഭവപരിചയമുളള അധ്യാപക‍ർ എടുത്ത് നൽകുന്ന ക്ലാസുകളാണ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുക. അര മണിക്കൂർ ദൈർഘ്യമുളള ക്ലാസുകൾ ആയിരിക്കും നൽകുക. അധ്യാപകർ ക്ലാസുകൾ എടുക്കുന്നതിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇവ ക്രോഡീകരിച്ച് വിവിധ ടൈംടേബിളുകളാക്കി നൽകുകയാണ് അടുത്തഘട്ടം. രണ്ട് ദിവസത്തിനുളളിൽ ടൈംടേബിൾ പുറത്തിറക്കും.

പൊതുവിദ്യാലയങ്ങളിലെല്ലാം സ്മാർട്ട് ക്ലാസുകൾ സജ്ജമാക്കി പുതിയൊരു ഡിജിറ്റൽ അധ്യയന വർഷത്തിലേക്കുളള പാതയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ അധ്യയനം തന്നെ ഡിജിറ്റലാക്കി വീടുകളിലേക്ക് എത്തുക എന്ന വെല്ലുവിളിയാണ് ഇപ്പോൾ സർക്കാരിന് മുന്നിലുളളത്. കുട്ടികൾക്ക് അധ്യാപകരുമായി സംവദിക്കാൻ വിക്ടേഴ്സ് വഴിയുളള സംപ്രേക്ഷണത്തിൽ അവസരമില്ല എന്നത് പ്രധാന പോരായ്മയാണ്. എന്നാൽ ഓൺലൈൻ ക്ലാസുകളെ സാധാരണ ക്ലാസുകളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....