അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. വിഎസ്എം ഗാർഡൻ സ്ട്രീറ്റിൽ താമസിക്കുന്ന ടി കരുണാകരൻ ആണ് മരിച്ചത്. പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു. കരുണാകരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പിറ്റ് ബുൾ അപ്രതീക്ഷിതമായി ചാടി വീണത്. അയൽവാസിയായ പൂങ്കൊടി (48) യുടെ വളർത്തു നായയാണിത്. തുടൽ വലിച്ച് പൊട്ടിച്ച് നായ കരുണാകരനെ ആക്രമിച്ചു. ഉടനെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഉടമ പൂങ്കൊടിയെയും നായ കടിച്ചു. അപ്പോഴേക്കും അയൽവാസികൾ ഓടിയെത്തി.

എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് അവശനിലയിലായ കരുണാകരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. പൂങ്കൊടി കെ കെ നഗർ ഇഎസ്ഐ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുമരൻ നഗർ പോലീസ് ഉടമയ്ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പിറ്റ്ബുളിനെ പിടികൂടി കണ്ണമ്മാപേട്ടിലെ അനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ നിരീക്ഷണത്തിലാക്കിയതായി കോടമ്പാക്കം സോണൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...