മദ്യപിക്കാന്‍ പണം ചോദിച്ചിട്ട് നല്‍കിയില്ല ; അമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച് 48 കാരന്‍

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം : പണമാവശ്യപ്പെട്ട് നൽകാത്തതിന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. അമ്പലപ്പാറ വേങ്ങശ്ശേരി അമ്പലംകുന്ന് സുരേഷിനെയാണ് (48) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ കല്യാണിയെ (75) വെട്ടിപ്പരിക്കേൽപ്പിപ്പിച്ച കേസിലാണ് അറസ്റ്റ്. മദ്യം വാങ്ങുന്നതിനായി പണമാവശ്യപ്പെട്ട് നൽകാതിരുന്നപ്പോഴാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്നും പരിക്ക് ഗുരുതരമല്ലെന്നും ഒറ്റപ്പാലം പോലീസ് അറിയിച്ചു. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ 23 ന് രാത്രിയിലാണ് സംഭവം. കിടപ്പുമുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന കല്യാണിയെ പണം നൽകാത്തതിന് വെട്ടുകത്തികൊണ്ടാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇടത് ചെവിയിലും കഴുത്തിലുമാണ് പരിക്ക്. കല്യാണിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിയപ്പോൾ കട്ടിലിന്റെ ഭാഗങ്ങളിൽ തട്ടിയതിനാൽ പരിക്ക് ഗുരുതരമായില്ല. തുടർന്ന് സുരേഷിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...