പാലക്കാട്‌ – തമിഴ്നാട് അതിർത്തിക്ക് സമീപം 4950 ലിറ്റർ സ്പിരിറ്റ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മാവിൻ തോപ്പിൽ മണ്ണിൽ രഹസ്യ അറകൾ നിർമിച്ച് സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസുകാർ പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം.രാകേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 4950 ലിറ്റർ സ്പിരിറ്റ്‌ കണ്ടെടുത്തത്. പാലക്കാട്‌-തമിഴ്നാട് അതിർത്തിയിലെ തമിഴ്നാടിനോട് ചേർന്നുള്ള ചെമ്മണാംപതിക്കടുത്ത് രുദ്രകാളിയമ്മൻ ക്ഷേത്രത്തിനു സമീപത്തായിരുന്നു മണ്ണിളക്കിയുള്ള എക്സൈസുകാരുടെ പിശോധന നടന്നത്. മാവിൻ തോപ്പിൽ മണ്ണിൽ രഹസ്യ അറകൾ ഉണ്ടാക്കിയ ശേഷം 150 കന്നാസുകളാണ് സൂക്ഷിച്ചിരുന്നത്. 35 ലിറ്റർ ശേഷിയുള്ള കന്നാസുകളായിരുന്നു ഓരോന്നും ഉണ്ടായിരുന്നത്.

പിടിച്ചെടുത്ത സ്പിരിറ്റ്‌ തമിഴ്നാട് ആനമല പോലീസിന് കൈമാറി. പരിശോധന സംഘത്തിൽ ഡെപ്യൂട്ടി കമ്മീഷണറോടൊപ്പം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.എഫ്.സുരേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ, സാദിഖ്.എ, സജിത്ത്.കെ.എസ്, നിഷാന്ത്.കെ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജയപ്രകാശ്.എ, എസ്.രാജേന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ ശ്രീജിത്ത്‌.ബി, രമേശ്‌.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അരവിന്ദാഷൻ.എ, സദാശിവൻ, അഷറഫലി.എം, ശ്രീനാഥ്.എസ്, അരുൺ എ, രാജിത്ത്.ആർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ കണ്ണാദാസ് കെ, രാധാകൃഷ്ണൻ വി എന്നിവരും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....