നാലാംഘട്ട ലോക്ക്ഡൗണ്‍ ; സംസ്ഥാനം വ്യക്തമായ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാലാംഘട്ട ലോക്ക്ഡൗണില്‍ സംസ്ഥാനം സ്വീകരിക്കുന്ന ഇളവുകളും നിയന്ത്രണങ്ങളും ഇന്ന് അറിയാം. വ്യക്തമായ മാര്‍ഗരേഖ ഇന്ന് ഇറക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന ശേഷമാണ് മാര്‍ഗരേഖ പുറത്തിറക്കുക. രോഗവ്യാപനമുള്ള മേഖലകളിലാകും കടുത്ത നിയന്ത്രണങ്ങളെന്നാണ് സൂചന. എസ്.എസ്.എല്‍.സി ഉള്‍പ്പെടെ മാറ്റിവെച്ച പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. സോണുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അനുമതി ലഭിച്ചതിനാല്‍ അതില്‍ ഊന്നിയാകും തീരുമാനം. രോഗവ്യാപനമുള്ള മേഖലകളെ മാത്രം കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ഇളവുകള്‍ നല്‍കാനാണ് സാധ്യത. പൊതുഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ജില്ലകള്‍ക്കുള്ളില്‍ മാത്രമാകുമെന്നാണ് സൂചന. സംസ്ഥാനം ഉന്നയിച്ച കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്രം ഇന്നലെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....