ഗുണ്ടകളുടെ കുത്തേറ്റ ഓട്ടോ ഡ്രൈവറുടെ വീടിനു സമീപത്തേക്ക് ബോംബ് എറിഞ്ഞ സംഭവം ; 5 പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : ഗുണ്ടകളുടെ കുത്തേറ്റ ഓട്ടോ ഡ്രൈവറുടെ വീടിനു സമീപത്തേക്ക് ബോംബ് എറിഞ്ഞ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍. ആദ്യം പ്രചരിച്ചതുപോലെ ഓട്ടോ ഡ്രൈവര്‍ക്കു കുത്തേറ്റ സംഭവവുമായി ബോംബേറിന് ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തി. ഓട്ടോഡ്രൈവറുടെ എതിര്‍വീട്ടില്‍ താമസിക്കുന്നയാളെ ലക്ഷ്യം വെച്ചാണ് ബോംബെറിഞ്ഞത്. മുട്ടുചിറ കുരിശുംമൂട് ചെത്തുകുന്നേല്‍ വീട്ടില്‍ അനന്തു പ്രദീപ് (23), കുറുപ്പന്തറ പഴേമഠം വള്ളിക്കാഞ്ഞിരത്ത് വീട്ടില്‍ ശ്രീജേഷ് തമ്ബി (കുട്ടു-20), വെഞ്ചാംപുറത്ത് വീട്ടില്‍ അക്ഷയ് മുരളി (അപ്പു-21), കുറുപ്പന്തറ പഴേമഠം കോളനിയില്‍ പള്ളിത്തറമാലിയില്‍ ശ്രീലേഷ് തമ്ബി (ശ്രീക്കുട്ടന്‍ – 21), മുട്ടുചിറ പറമ്പ്രം ചാത്തന്‍ കുന്ന് രതുല്‍ രാജ് (വിഷ്ണു- 27) എന്നിവരാണ് അറസ്റ്റിലായത്.

ഓട്ടോഡ്രൈവര്‍ കോതനല്ലൂര്‍ പട്ടമന തങ്കച്ചന് ഈ മാസം രണ്ടിനാണ് കുത്തേറ്റത്. ചികിത്സ കഴിഞ്ഞ് എത്തിയ ഏഴിനു വീടിനു മുന്നില്‍ ബോംബേറുണ്ടായി. ഇതാണു കുത്തേറ്റതിനു പിന്നാലെ ഓട്ടോ ഡ്രൈവര്‍ക്കു നേരെ ബോംബേറിഞ്ഞെന്ന സംശയം വരാന്‍ കാരണം. ബോംബെറിഞ്ഞ കേസിലെ പ്രതി അനന്തു പ്രദീപിന്റെ പഴയ സുഹൃത്ത് വാടകയ്ക്കു താമസിക്കുന്നത് ഓട്ടോഡ്രൈവര്‍ തങ്കച്ചന്റെ വീടിന്റെ എതിര്‍ഭാഗത്താണ്. ഇയാള്‍ അനന്തുവിന്റെ അമ്മയെ വിളിച്ച്‌ അസഭ്യം പറഞ്ഞെന്നും അതിനുള്ള പ്രതികാരമായിരുന്നു ബോംബ് ആക്രമണമെന്നും പ്രതികള്‍ പോലീസിനു മൊഴി നല്‍കി.

ഇന്നലെ പുലര്‍ച്ചെ വീടുകള്‍ വളഞ്ഞാണു പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ ആളൂര്‍ സ്റ്റേഷന്‍ പരിധിയില്‍ 20 കിലോ കഞ്ചാവുമായി അറസ്റ്റിലായ അനന്തു അടുത്തിടെയാണ് പുറത്തിറങ്ങിയത്. മറ്റു പ്രതികളും വേറെ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു. പ്രതികളെ വൈക്കം കോടതി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...