കൊച്ചി : ഏറ്റുമാനൂരില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് ഒരുകുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരുക്ക്. പേരൂര്‍ റോഡില്‍ തച്ചക്കുന്നേല്‍ കരോട്ട് ടി.എന്‍ സുധീര്‍ , മക്കളായ സിദ്ധാര്‍ത്ഥ് , ആദിത്, അര്‍ജ്ജുന്‍, സുധീറിന്റെ സഹോദരിപുത്രന്‍ രഞ്ജിത് എന്നിവര്‍ക്കാണ് ഷോക്കേറ്റത്. ഇന്ന് വൈകുന്നേരം 8മണിയോടുകൂടിയാണ് അപകടം ഉണ്ടായത് . ഗുരുതരമായി പരുക്കേറ്റ ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ പൊട്ടി വീണ വൈദ്യുതി കമ്പി തെറിച്ച് സുധീറിന്റെ വീട്ടു പടിക്കല്‍ വീണുകിടക്കുകയായിരുന്നു.
വീട്ടിലേയ്ക്ക് കയറാന്‍ ചവിട്ടു പടിയില്‍ കാലുവെച്ച സുധീര്‍ ഷോക്കേറ്റ് വീഴുകയായിരുന്നു. പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഓടിയെത്തിയ മക്കളില്‍ സിദ്ധാര്‍ത്ഥും ഷോക്കേറ്റു വീണു. ഇവരെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ എത്തിയ ആദിദും, അര്‍ജുനും ഷോക്കേറ്റ് തെറിക്കുകയായിരുന്നു വീഴ്ചയുടെ ആഘാതത്തില്‍ അജുന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
സംഭവം അറിഞ്ഞ് ഓടിക്കൂടിയ അയല്‍വാസികളും നാട്ടുകാരും തടിക്കഷ്ണങ്ങള്‍ ഉപയോഗിച്ച് കമ്പി ഉയര്‍ത്തിയതിനു ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇതിനിടയിലാണ് രഞ്ജിത്തിന് പരുക്കേറ്റത്. കെഎസ്ഇബി അധികൃതര്‍ സംഭവസ്ഥലത്തെത്തി എത്തി നടപടികള്‍ ശേഖരിച്ചു.