സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അഞ്ച് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി അഞ്ച് തൊഴിലാളികൾ മരിച്ചു. മഹാരാഷ്ട്രയി​ലെ പറഭാനി ജില്ലയിലാണ് സംഭവം. ഇവ​രോടൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ബോചടണ്ട മേഖലയിൽ സോൻപത് പോലീസ് സ്റ്റേഷൻ മേഖലയിലാണ് അപകടമുണ്ടായത്. ഫാമിലുള്ള സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ആറ് തൊഴിലാളികളാണ് ടാങ്കിലിറങ്ങിയത്.

വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി അവർ ബോധരഹിതരായി വീഴുകയുമായിരുന്നു. എല്ലാവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേർ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ​അന്വേഷണം ആരംഭിച്ചു. 2019 മുതൽ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്നതിനിടെ 188 പേർ മരിച്ചിട്ടുണ്ടെന്ന് 2022 ജൂലൈയിൽ സർക്കാർ ലോക്സഭയിൽ അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...

പകർച്ചവ്യാധി പ്രതിരോധം : സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ...

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....