വ്യാജസ്വര്‍ണനാണയം നല്‍കി തട്ടിയത് അഞ്ച് ലക്ഷം , നാണയം ആവശ്യപ്പെട്ട് വിളിച്ചുവരുത്തി ; കർണാടക സ്വദേശികളെ വലയിലാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

വടകര: വ്യാജസ്വർണനാണയം നൽകി തട്ടിപ്പ് നടത്തിയ കേസില്‍ കർണാടക സ്വദേശികൾ വടകരയിൽ അറസ്റ്റിൽ. 2022 ജനുവരിയിൽ വടകര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് 6 പ്രതികൾ അറസ്റ്റിലായത്. വടകര ചോറോട് സ്വദേശി രാജേഷിൽ നിന്നാണ് മൂന്നംഗ സംഘം പണം തട്ടിയത്. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം സംഘത്തെ മറ്റൊരാൾ വഴി ഫോണിൽ ബന്ധപ്പെട്ട് വീണ്ടും സ്വർണനാണയം ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം വെള്ളിയാഴ്ച രാവിലെ സ്വർണനാണയവുമായി വടകരയിൽ എത്തിയപ്പോഴാണ് ആറ് പേരടങ്ങുന്ന സംഘത്തെ വടകര ഇൻസ്‌പെക്ടർ പിഎം. മനോജും സംഘവും കസ്റ്റഡിയിലെടുത്തത്.

ഇവരിൽ നിന്ന് മൂന്ന് യഥാർഥ സ്വർണനാണയങ്ങളും ഒരു കിഴിയിൽ വ്യാജ സ്വർണനാണയങ്ങളും പിടിച്ചെടുത്തു. സംഘത്തിലെ മൂന്ന് പേർ തന്റെ പക്കൽ നിന്നും 2022-ൽ പണം തട്ടിയവരാണെന്ന് രാജേഷ് തിരിച്ചറിഞ്ഞു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കി മൂന്ന് പേരെ പുതുതായി കേസിൽ കൂട്ടിച്ചേർത്തു. ചിക്കമംഗളൂരു കാഡൂരിലെ കുമാർ മഞ്ജുനാഥ് (47), മാതാപുരം വീരേഷു (40), ഷിമോഗ സ്വദേശി നടരാജ് (27), മാതാപുരം ചന്ദ്രപ്പ (45), ഷിമോഗ താത്തൂർ മോഹൻ (35), ഷിമോഗയിലെ തിമ്മേശ് (34) എന്നിവരാണ് അറസ്റ്റിലായത്. കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേരെ ചോമ്പാല പോലീസാണ് ദേശീയപാതയിൽ വച്ച് പിടികൂടിയത്. ഈ രീതിയിൽ ഒട്ടേറെപ്പേർ തട്ടിപ്പിനിരയായതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. യുഡി കേസായതിനാൽ ഇത് വീണ്ടും പുനഃസ്ഥാപിച്ച ശേഷമായിരിക്കും തുടർനടപടികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...