വിമാനത്തിനുള്ളിൽ സിഗരറ്റ് വലിക്കാൻ ശ്രമം ; വയോധികനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിമാനത്തിനുള്ളില്‍ വച്ച് സിഗരറ്റ് കത്തിച്ച് വലിക്കാന്‍ ശ്രമിച്ച യാത്രക്കാരനെതിരെ കേസെടുത്ത് പോലീസ്. മഹാരാഷ്ട്ര സ്വദേശിയായ ശിവദാസ്(65) എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. പൂനെയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിൽ വച്ചാണ് സംഭവം നടന്നത്. വിമാന യാത്രയില്‍ തീപിടിക്കുന്ന വസ്തുക്കള്‍ ഒന്നും കൈവശമോ ബാഗിലോ സൂക്ഷിക്കാന്‍ പാടില്ലായെന്ന നിയമം ലംഘിച്ചതിനെതിരെയാണ് നടപടി. സംഭവത്തില്‍ ഇന്‍ഡിഗോ സെക്യൂരിറ്റി അസിസ്റ്റന്റ് മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് മാനേജറാണ് പരാതി നല്‍കിത്. പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയ ശിവദാസ് ഡൊമസ്റ്റിക് എയര്‍പോർട്ടില്‍ വിമാനം ഇറങ്ങിയ സമയത്ത് വിമാനത്തിലെ ശുചിമുറിയില്‍ പോയി സിഗരറ്റ് വലിക്കാന്‍ ശ്രമിക്കുകയും ജീവനക്കാരെത്തി തടയുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നാനിയിൽ ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച് വീടുകൾ കൂടി കടലെടുത്തു

0
മലപ്പുറം: പൊന്നാനിയിലെ കലിതുള്ളി കടൽ. തീരദേശവാസികളെ പ്രതിസന്ധിയിലാക്കി ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച്...

സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

0
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രിൻസിപ്പൽ ഡയറക്ടറുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ...

കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു

0
കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി...