പണം വളരാൻ സ്ഥിര നിക്ഷേപം തുടങ്ങാം; അധിക പലിശ നേടാൻ ഈ വഴിയിൽ നിക്ഷേപിക്കാം

For full experience, Download our mobile application:
Get it on Google Play

സ്ഥിര നിക്ഷേപത്തിനായി ബാങ്കിലേക്ക് പോകുമ്പോൾ പലിശ നിരക്കും ബാങ്കിന്റെ പ്രശസ്തിയും മാത്രമാണ് പലരും പരി​ഗണിക്കുന്നത്. ബാങ്ക് എത്രത്തോളം സുരക്ഷിതമാണ്, കാലാവധിയെത്തുമ്പോൾ എത്ര രൂപ ലഭിക്കും, കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ എത്ര രൂപ പിഴ നൽകണം എന്നീ കണക്കുകളും നമ്മള്‍ പരിശോധിക്കണം. എന്നാൽ പരമ്പരാ​ഗത രീതിയിൽ സ്ഥിര നിക്ഷേപമിടുന്നത് ലാഭകരമാണോ എന്ന് പലരും ചിന്തിക്കുന്നില്ല. പണപ്പെരുപ്പ നിരക്കും പലിശ നിരക്കും തമ്മിൽ താരതമ്യം ചെയ്തുള്ള പഠനം നടത്താതെയാണ് പലരും ബാങ്കിൽ നിക്ഷേപിക്കുന്നത്. പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിര നിക്ഷേപ റിട്ടേൺ പലർക്കും വളരെ കുറവായിരിക്കും. ഇക്കാര്യം പരി​ശോധിക്കുന്നതിനോടൊപ്പം എങ്ങനെ മികച്ച പലിശ നിരക്കിൽ നിക്ഷേപം നടത്താം എന്ന് നോക്കാം.

സ്ഥിര നിക്ഷേപവും പണപ്പെരുപ്പവും
ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും 8.5 ശതമാനം മുതൽ 9.36 ശതമാനം വരെ പലിശനിരക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്. എന്നാൽ നികുതിക്ക് ശേഷമുള്ള വരുമാനം കണക്കാക്കുമ്പോൾ സ്ഥിര നിക്ഷേപത്തിന് പലപ്പോഴും പണപ്പെരുപ്പത്തെ മറികടക്കാൻ സാധിക്കുന്നില്ല. എച്ച്ഡിഎഫ്സി ബാങ്ക് 6.6 ശതമാനം പലിശയാണ് 1 വർഷ സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. 30 ശതമാനം നികുതി ബ്രാക്കറ്റിൽ വരുന്നൊരാൾക്ക് 4.62 ശതമാനമാണ് ലഭിക്കുന്ന റിട്ടേൺ. 2024 സാമ്പത്തിക വർഷത്തിൽ ആർബിഐ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്ക് 5.1 ശതമാനമാണ്. സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പണപ്പെരുപ്പ നിരക്കിന് താഴെയായി തുടരുന്ന സാഹചര്യത്തിൽ നിക്ഷേപത്തിന് മൂല്യം നഷ്ടപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കുമ്പോൾ ഇത് പ്രശ്നം സൃഷ്ടിക്കും.

പകരം 2 മാർ​ഗങ്ങൾ
ദീർഘകാലാടിസ്ഥാനത്തിൽ മികച്ച റിട്ടേൺ ലഭിക്കാൻ നിക്ഷേപകന് 2 വഴികൾ സ്വീകരിക്കാം. മുഴുവൻ തുക സ്ഥിര നിക്ഷേപത്തിലേക്ക് നിക്ഷേപിക്കുന്നതിന് പകരം വിവിധ അസറ്റ് ക്ലാസുകളുടെ മിശ്രിതത്തിൽ നിക്ഷേപിച്ച് പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം പരിഗണിക്കാം. അതോടൊപ്പം വിപണിയിൽ പണപ്പെരുപ്പ പ്രശ്‌നങ്ങൾ അനുഭവപ്പെടുമ്പോൾ ഹ്രസ്വകാല സ്ഥിര നിക്ഷേപ സ്കീമുകളിലേക്ക് പോകുന്നത് ​ഗുണം ചെയ്യും. നിക്ഷേപിക്കുന്നതിന് മുൻപ് വിവിധ സ്ഥിര നിക്ഷേപങ്ങളോ വ്യത്യസ്ത നിക്ഷേപങ്ങളോ താരതമ്യം ചെയ്ത് പണപ്പെരുപ്പ നിരക്കിനെ മറികടക്കുമോ എന്ന് നോക്കാം.

അധിക പലിശ ലഭിക്കാൻ
സ്ഥിര നിക്ഷേപത്തിൽ നിന്ന് അധിക പലിശ ലഭിക്കാൻ ലാഡറിം​ഗ് തന്ത്രം നിക്ഷേപകന് പരി​ഗണിക്കാവുന്നതാണ്. കാലാവധിയെത്തുന്ന സ്ഥിര നിക്ഷേപങ്ങൾ ഉയർന്ന പലിശ നിരക്കിൽ ദീർഘകാലത്തേക്ക് വീണ്ടും നിക്ഷേപിക്കുന്നത് ലാഡറിം​ഗിന്റെ ഭാ​ഗമാണ്. കോമ്പൗണ്ടിംഗിന്റെ ​ഗുണം ലഭിക്കുന്നതിനൊപ്പം നിക്ഷേപകന്റെ പണം പ്രത്യേക പലിശ നിരക്കിൽ ദീർഘകാലയളവിൽ ലോക്ക് ചെയ്യുന്നത് ലാഡറിം​ഗിലൂടെ ഒഴിവാക്കാനുമാകും. അതിനാൽ നിക്ഷേപകൻ കയ്യിലുള്ള മുഴുവൻ തുകയും ഒരൊറ്റ സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നതിന് പകരം കയ്യിലുള്ള ഫണ്ട് തുല്യമായി വിഭജിച്ച് വ്യത്യസ്ത കാലയളവുകളുള്ള സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റണം.

ഉദാഹരണത്തിന് 6 ലക്ഷം രൂപ സ്ഥിര നിക്ഷേപമിടാൻ പരി​ഗണിക്കുന്നൊരാളാണെങ്കിൽ, ഈ തുക ഒരു ലക്ഷം രൂപ, 2 ലക്ഷം രൂപ, 3 ലക്ഷം രൂപ എന്നിങ്ങനെ മൂന്നായി വിഭജിച്ച് ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റാം. ഒരു വർഷത്തിന് ശേഷം ആദ്യത്തെ സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ അത് വീണ്ടും മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കാം. അതുപോലെ, രണ്ട് വർഷത്തിന് ശേഷം രണ്ടാമത്തെ സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ അത് വീണ്ടും മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കണം. സ്ഥിര നിക്ഷേപ സ്കീമുകൾ കൂടുതൽ സമയത്തേക്ക് റോൾ ചെയ്യുന്നത് വരുമാനം ഉയർത്താൻ
സ​ഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...