മുഹമ്മദ് റസാന്റെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം ; മന്ത്രിസഭായോഗ തീരുമാനങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് ​ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ട മലപ്പുറം ചേലമ്പ്ര സ്വദേശി മുഹമ്മദ് റസാന്റെ (അബ്ദുൾ റിയാസിന്റെ മകൻ ) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

മന്ത്രിസഭായോഗ തീരുമാനങ്ങൾ:
അഡ്വ. ശ്രീജ തുളസിയെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സീനിയർ ​ഗവൺമെന്റ് പ്ലീഡറായി നിയമിക്കും. കെഎടിയിൽ ഒഴിവുള്ള മൂന്ന് ​ഗവൺമെന്റ് പ്ലീഡർ തസ്തികകളിലേക്ക് അഡ്വ. രാഹുൽ എംബി, അഡ്വ. പ്രവീൺ സി പി, അഡ്വ. അജിത് മോഹൻ എം.ജെ എന്നിവരെ നിയമിക്കും. എറണാകുളം ജില്ലാ ​ഗവ.പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിൽ മനോജ് ജി കൃഷണനെ പുനർനിയമിക്കും.

മത്സ്യഫെഡ് മാനേജിങ് ഡയറക്ടറായി ഡോ. പി സഹദേവന് രണ്ട് വർഷത്തേക്ക് പുനർനിയമനം നൽകാൻ തീരുമാനിച്ചു. കെ പി ശശികുമാറിനെ കാംകോയിൽ മാനേജിങ് ഡയറക്ടറായി നിയമിക്കും. ഇടുക്കി ജില്ലയിലെ ദേവികുളം ഭൂമി പതിവ് ഓഫീസ് 2012 ഏപ്രിൽ 1 മുതൽ 2022 സെപ്റ്റംബർ 30 വരെ തുടർച്ചാനുമതി കൂടാതെ പ്രവർത്തിച്ച നടപടിയും 10 താത്കാലിക തസ്തികകളിലെ ജീവനക്കാർക്ക് ഈ കാലയളവിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച നടപടിയും സാധൂകരിച്ചു.

ദേവികുളം ഭൂമി പതിവ് ഓഫീസിലെ 10 താത്കാലിക തസ്തികയ്ക്ക് 2023 മാർച്ച് 31 പ്രാബല്യത്തിൽ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കണം എന്ന വ്യവസ്ഥയിൽ 2022 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും. പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19 താല്കാലിക തസ്തികകൾക്ക്, സ്പെഷ്യൽ തഹസിൽദാർ -1, ഡെപ്യൂട്ടി തഹസിൽദാർ – 1, സീനിയർ ക്ലർക്ക്/എസ്.വി.ഒ. – 3, ജൂനിയർ ക്ലർക്ക് /വി.എ. -2, ടൈപ്പിസ്റ്റ് -1, പ്യൂൺ 1, എന്നീ 9 താൽക്കാലിക തസ്തികകളിൽ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത് എന്ന വ്യവസ്ഥയിൽ 2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും. 2023 ഓണം വാരാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിന് നിർദ്ദേശങ്ങളും ഭരണാനുമതിയും നൽകി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...