5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല ; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതിയുമായി ആദിവാസി കുടുംബം. പുഴുവരിക്കുന്ന വ്രണവുമായി എത്തിയ അഞ്ചുവയസുളള ആദിവാസി ബാലികയ്ക്കാണ് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ്, സുനിത ദമ്പതികളുടെ മകള്‍ സുനിമോള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. കുഞ്ഞിന്‍റെ തലയിലെ വ്രണം അഴുകിയ നിലയിലായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തതാണ്. മഞ്ചേരി ആശുപത്രിയിലെത്തിച്ച കുട്ടിയെ ഇന്ന് രാവിലെ ഡിസ്ടചാര്‍ജ് ചെയ്തിരുന്നു. അതിന് ശേഷം വീട്ടിലേക്ക് പോകാൻ ഓട്ടോ വിളിച്ച്,

ഡ്രൈവര്‍ കുഞ്ഞിനെ ഓട്ടോയിലേക്ക് കയറ്റുന്ന സമയത്താണ് തലയിലെ മുറിവിൽ പുഴുവുള്ളതായി കാണുന്നത്. തുടര്‍ന്ന് വീണ്ടും നിലമ്പൂര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. കുഞ്ഞിന്‍റെ തലയിൽ നിന്ന് 30ലേറെ പുഴുക്കളെയാണ് നീക്കം ചെയ്തത്. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോക്കാരന്‍റെ ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷിച്ച് പറയാമെന്നാണ് ആശുപത്രി സൂപ്രണ്ടിന്‍റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...