ട്രാഫിക് പിഴകൾക്ക് 50% ഇളവ് : മോട്ടോർ വാഹന വകുപ്പിന്റെ അമ്നസ്റ്റി സ്കീം ഏപ്രിൽ 30 വരെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാനുള്ള അവസരം ഒരുക്കി മോട്ടോർ വാഹന വകുപ്പിന്റെ അമ്നസ്റ്റി സ്കീം 2026. പദ്ധതി പ്രകാരം പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസുകൾ അവസാനിപ്പിക്കാം. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി 250 രൂപ അടച്ചാൽ മതിയാകും. മറ്റ് പ്രധാന നിയമലംഘനങ്ങൾക്കും ഇതേ ഇളവ് ബാധകമാണ്. പിഴ തുക അടയ്ക്കാതെ നീണ്ടുനിൽക്കുന്ന കേസുകളും സാങ്കേതിക പ്രശ്നങ്ങളാൽ കുടുങ്ങിയ ചലാനുകളും പരിഹരിക്കാൻ ഈ പദ്ധതി സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.

ഏപ്രിൽ 27 മുതൽ 30 വരെ കളക്ടറേറ്റ് സമുച്ചയത്തിലെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ അദാലത്ത് നടത്തും. രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പരാതികൾ പരിഹരിക്കാനും പിഴ അടയ്ക്കാനും സൗകര്യമുണ്ടാകും. ഓൺലൈൻ വഴിയും ഈ ഇളവ് ലഭ്യമാകും: [https://services.mvd.kerala.gov.in](https://services.mvd.kerala.gov.in). പിഴത്തുകയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും അദാലത്ത് പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഏപ്രിൽ 30 കഴിഞ്ഞാൽ പിഴ മുഴുവൻ അടയ്ക്കേണ്ടി വരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...

ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം

0
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം...

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് ; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

0
റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു....

സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍ മുഖ്യമന്ത്രി വി ഡി...

0
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍...