50 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മാരാമണ്‍ : പമ്പാ നദീതീരത്ത് നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്‍ പരിസരത്തുള്ള സ്റ്റാളുകളില്‍ നിന്നും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റേയും നേതൃത്വത്തില്‍ 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തുടര്‍ന്ന സ്റ്റാളുകളിലാണ് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി പി.ശ്രീകലയുടെ നേതൃത്വത്തില്‍ പിടിച്ചെടുക്കല്‍ നടപടി. നിരോധിത പ്ലാസ്റ്റിക് വിപണനം തുടര്‍ന്നാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, പാക്കറ്റ് കവറുകള്‍, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റ്, ബൗള്‍ ഗാര്‍ബേജ് ബാഗ് കൂടാതെ കണ്‍വന്‍ഷനോടനുബന്ധിച്ച് പഞ്ചായത്ത് നിരോധിച്ച പരസ്യ നോട്ടീസ്, ബുക്ക്ലെറ്റ്, ബ്രോഷര്‍, ലഘുലേഖ എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത 50 കിലോ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ പഞ്ചായത്ത് എം.സി.എഫിലേക്ക് മാറ്റി. ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരായ കെ. രാധാകൃഷ്ണന്‍ നായര്‍, മായാ മോഹന്‍, പതിനഞ്ചോളം ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. സ്റ്റാളുകള്‍ക്ക് ലൈസന്‍സ് കൊടുത്ത സമയത്ത് പഞ്ചായത്ത് അധികൃതര്‍, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ഹരിതസഹായ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ വ്യാപാരികള്‍ക്ക് ബോധവത്ക്കരണം നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....