എ.ടി.എമ്മിൽ നിറയ്ക്കാൻ എത്തിച്ച 50 ലക്ഷം വാൻ തകർത്ത് കൊള്ളയടിച്ചു

For full experience, Download our mobile application:
Get it on Google Play

കാസർകോട്: ഉപ്പളയിലെ ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ പട്ടാപ്പകൽ വാനിന്റെ ഗ്ളാസ് തകർത്ത് കൊള്ളയടിച്ചതായി റിപ്പോർട്ടുകൾ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. എ.ടി.എമ്മിന്റെ മുന്നിൽ വാൻ നിർത്തിയിട്ട് മെഷീൻ ക്രമപ്പെടുത്തുമ്പോഴാണ് കവർച്ച.കൗണ്ടറിൽ പണം നിറയ്ക്കാൻ പെട്ടി എടുക്കാനെത്തിയപ്പോഴാണ് വാനിന്റെ ചില്ല് തകർത്തതായി കണ്ടത്. അൻപത് ലക്ഷം നിറച്ച ഒരു പെട്ടിയാണ് മോഷണം പോയത്. സെക്യുവർ വാലി എന്ന കമ്പനിയുടെതാണ് വാൻ. വിവരമറിഞ്ഞെത്തിയ കുമ്പള ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാൻ കസ്റ്റഡിയിലെടുത്തു. വാൻ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന മറ്റൊരാളെയും ചോദ്യം ചെയ്യുകയാണ്.

പണം എത്തിക്കുമ്പോൾ സ്വകാര്യ ഏജൻസികളുടെ സായുധ വിഭാഗം സുരക്ഷയ്‌ക്ക് കൂടെ ഉണ്ടാകാറുണ്ട്. ഉപ്പളയിൽ എത്തിയ വാനിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ല.പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി പി.ബിജോയി, കാസർകോട് ഡിവൈ.എസ്.പി ഹരിപ്രസാദ് എന്നിവർ സ്ഥലത്തെത്തി. റോഡ് പണി നടക്കുന്നതിനാൽ സമീപത്തെ പല സി.സി.ടി.വികളും പ്രവർത്തിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ചില സി.സി.ടി.വികളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...