50 രൂപയ്ക്ക് പെട്രോളടിച്ചു, നല്‍കിയത് 20 രൂപ – ജീവനക്കാരനെ ആക്രമിച്ചു ; പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പെട്രോളടിച്ചശേഷം പണമാവശ്യപ്പെട്ടതിന് ശക്തികുളങ്ങര മരിയാലയം ജങ്ഷനു സമീപമുള്ള സ്വകാര്യ പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച യുവാക്കൾ പോലീസ് പിടിയിലായി. പോരുവഴി അമ്പലത്തുംഭാഗം റേഡിയോമുക്കിനു സമീപം പ്രിജിത്ത് ഭവനിൽ പ്രിജിത്ത് (23), അഞ്ചാലുംമൂട് തൃക്കരുവ വന്മള തെക്കേച്ചേരിയിൽ ഷഹന മൻസിലിൽ നവാസ് (38) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ രാത്രി പമ്പിലെത്തി 50 രൂപയ്ക്ക് പെട്രോളടിച്ചശേഷം ഇവർ 20 രൂപ നൽകുകയായിരുന്നു. ബാക്കി ആവശ്യപ്പെട്ട ജീവനക്കാരനായ ജെറോണിനെ ഇവർ ആക്രമിച്ചു. ആക്രമണത്തിൽ ഇയാളുടെ മൂക്കിന്റെ അസ്ഥി പൊട്ടി.

സംഭവത്തിനുശേഷം പമ്പ് ജീവനക്കാർ തടഞ്ഞുവെച്ച ഒരാളെ പോലീസിൽ ഏൽപ്പിച്ചു. ബൈക്കിൽ രക്ഷപ്പെട്ട പ്രിജിത്തിനെ ശക്തികുളങ്ങര ഹാർബറിന് സമീപത്തു നിന്ന് വെളുപ്പിന് പോലീസ് പിടികൂടി.

ശക്തികുളങ്ങര ഇൻസ്പെക്ടർ യു.ബിജു, എസ്.ഐ. അനീഷ്, എ.എസ്.ഐ.മാരായ പ്രദീപ്, സജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...