Sunday, April 27, 2025 2:48 am

പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന 50-ഓളം വാഹനങ്ങള്‍ കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍: പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന 50-ഓളം വാഹനങ്ങള്‍ കത്തി നശിച്ചു. കോട്ടപ്പുറം പാലത്തിന് താഴെ ദേശീയപാതാ അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയായത്.

വാഹനങ്ങള്‍ പുറത്തുനിന്ന് കാണാനാകാത്തവിധം പുല്ലും കാടും വളര്‍ന്ന് മൂടിയ നിലയിലായിരുന്നു. ഉണങ്ങിയ പുല്ലിന് തീപിടിച്ച്‌ വാഹനങ്ങളിലേക്ക് പടരുകയായിരുന്നു . പോലീസും  അഗ്നിരക്ഷാസേനയും ചേര്‍ന്ന് രണ്ടുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പ്രദേശത്ത് കാടും പുല്ലും വലിയ തോതില്‍ വളര്‍ന്നു നിന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ തടസങ്ങള്‍ സൃഷ്ടിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടേക്ക് മാറ്റിയത്. ഒട്ടുമിക്ക വാഹനങ്ങളും വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്തവിധം കേടുവന്ന് നശിച്ചവയായിരുന്നു. അനധികൃത മണല്‍ കടത്ത് കേസുകളിലും അപകടങ്ങളിലും പെട്ട ലോറികളും ടിപ്പറുകളുമാണ് കത്തിനശിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം : ജില്ലാതല പ്രശ്നോത്തരി ഏപ്രില്‍ 29 ന്

0
പത്തനംതിട്ട : ഹരിതകേരളം വിദ്യാകിരണം മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ...

വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി പോഷണ്‍ പക്വാഡ സംഘടിപ്പിച്ചു

0
പത്തനംതിട്ട : വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി സംഘടിപ്പിച്ച...

വാഹനാപകടത്തിൽ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം കടയ്ക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആഴാന്തകുഴി സ്വദേശി ശ്യാം...

വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി മരിച്ചു

0
നെടുമുടി: ആലപ്പുഴയിൽ വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി...