Monday, November 27, 2023 12:34 pm

പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന 50-ഓളം വാഹനങ്ങള്‍ കത്തി നശിച്ചു

കൊടുങ്ങല്ലൂര്‍: പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന 50-ഓളം വാഹനങ്ങള്‍ കത്തി നശിച്ചു. കോട്ടപ്പുറം പാലത്തിന് താഴെ ദേശീയപാതാ അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയായത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

വാഹനങ്ങള്‍ പുറത്തുനിന്ന് കാണാനാകാത്തവിധം പുല്ലും കാടും വളര്‍ന്ന് മൂടിയ നിലയിലായിരുന്നു. ഉണങ്ങിയ പുല്ലിന് തീപിടിച്ച്‌ വാഹനങ്ങളിലേക്ക് പടരുകയായിരുന്നു . പോലീസും  അഗ്നിരക്ഷാസേനയും ചേര്‍ന്ന് രണ്ടുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പ്രദേശത്ത് കാടും പുല്ലും വലിയ തോതില്‍ വളര്‍ന്നു നിന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ തടസങ്ങള്‍ സൃഷ്ടിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടേക്ക് മാറ്റിയത്. ഒട്ടുമിക്ക വാഹനങ്ങളും വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്തവിധം കേടുവന്ന് നശിച്ചവയായിരുന്നു. അനധികൃത മണല്‍ കടത്ത് കേസുകളിലും അപകടങ്ങളിലും പെട്ട ലോറികളും ടിപ്പറുകളുമാണ് കത്തിനശിച്ചത്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുസാറ്റ് അപകടം: ഐസിയുവിലുള്ളവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയെന്ന് മന്ത്രി വീണ ജോർജ്

0
കൊച്ചി: കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന 2...

അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ തിരുവല്ല പുഷ്‌പോത്സവ് ജനുവരി 18 മുതൽ 28 വരെ നഗരസഭ...

0
തിരുവല്ല : അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ തിരുവല്ല പുഷ്‌പോത്സവ് ജനുവരി 18...

വീണ്ടും പ്രകോപനവുമായി രംഗത്ത് ; മാനനഷ്ടക്കേസ് നൽകുമെന്ന് മൻസൂർ അലി ഖാൻ

0
ചെന്നൈ : നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി കേസിൽ കുടുങ്ങിയ...

ടിക്കറ്റ് നിരക്കിനെച്ചൊല്ലി തർക്കം; കണ്ടക്ടറെ വെട്ടിപരുക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

0
ലഖ്നോ: ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബസ് കണ്ടക്ടറെ ഇറച്ചി വെട്ടുന്ന കത്തികൊണ്ട്...