മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു ; രക്താബുര്‍ദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : രക്താര്‍ബുദത്തിന് ചികിത്സതേടിയ മൂന്ന് വയസുകാരന് മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു. ഭോപ്പാല്‍ എയിംസിലാണ് ഗുരുതരമായ ചികിത്സാപ്പിഴവുണ്ടായത്. മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ച രാസവസ്തുവാണ് ഫോര്‍മാലിന്‍. മരുന്ന് കുത്തിവെച്ച് മിനിറ്റുകള്‍ക്കകം കുട്ടി മരണത്തിന് കീഴടങ്ങി. 2025 ഡിസംബറിലാണ് സംഭവം നടന്നത്. നിലവില്‍ കുറ്റക്കാരായ നഴ്സുമാര്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. സാഗര്‍ ജില്ലയിലെ ബിന തെഹ്സിലിലുള്ള കൗര്‍ജ ഗ്രാമത്തില്‍ താമസിക്കുന്ന സിദ്ധാര്‍ത്ഥ് യാദവിന്റെ മകന്‍ സാര്‍ത്ഥക് യാദവ് എന്ന മൂന്ന് വയസ്സുകാരനാണ് മരിച്ചത്. രക്താര്‍ബുദം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ 2025 ഡിസംബര്‍ 15-നാണ് ഭോപ്പാല്‍ എയിംസിലെ പീഡിയാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

ഡിസംബര്‍ 17-ന് രാവിലെയാണ് കുട്ടിയുടെ ജീവനെടുത്ത ആ മാരകമായ പിഴവുണ്ടായത്. കുട്ടിയുടെ ഐവി ലൈന്‍ ബ്ലോക്ക് ആയതിനെത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് ഓഫീസര്‍ ആണ് മരുന്ന് മാറിക്കുത്തിയത്. മരുന്ന് മാറിയെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് തടഞ്ഞെങ്കിലും കാര്യമുണ്ടായില്ല. വിഷം ഉള്ളില്‍ച്ചെന്നതോടെ കുഞ്ഞിന്റെ നില അതിവേഗം വഷളായി. ഉടന്‍ തന്നെ കുട്ടിയെ പിഐസിയുവിലേക്ക് മാറ്റി ഡോക്ടര്‍മാര്‍ സിപിആര്‍ നല്‍കിയെങ്കിലും രാവിലെ 8:45-ഓടെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. കുട്ടി കുഴഞ്ഞുവീണതോടെ തങ്ങളുടെ പിഴവ് മനസ്സിലാക്കിയ ആശുപത്രി ജീവനക്കാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു.

അപകടകരമായ ദ്രാവകം കലര്‍ന്ന ഐവി കുപ്പി ജീവനക്കാര്‍ തട്ടിയെടുത്ത് മാറ്റുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. സംഭവത്തെക്കുറിച്ച് എയിംസ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ നഴ്സുമാരുടെ ഗുരുതരമായ അനാസ്ഥ പൂര്‍ണ്ണമായും തെളിഞ്ഞു. ബയോപ്‌സി സാമ്പിളുകള്‍ക്കായി സിറിഞ്ചില്‍ എടുത്തു വെച്ചിരുന്ന ഫോര്‍മാലിന്‍ വാര്‍ഡില്‍ അശ്രദ്ധമായി തുറന്നുവെച്ചതാണ് ദുരന്തത്തിന് കാരണമായത്. ഈ ഫോര്‍മാലിനാണ് മരുന്നാണെന്ന് കരുതി കുട്ടിക്ക് കുത്തിവെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...