തിരുവനന്തപുരത്ത് 50കാരന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാര്യവട്ടം പേരൂരില്‍ 50കാരനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അണിയൂര്‍ സ്വദേശി രാജീവിനെയാണ് സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് ഇയാള്‍ ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്തത്. എസി ഇട്ട് ഉറങ്ങിയപ്പോള്‍ വിഷവാതകമോ മറ്റോ ശ്വസിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് വൈകീട്ടാണ് സംഭവം. വാഹനം കണ്ടെത്തിയ ഗ്രൗണ്ട് കുട്ടികള്‍ സ്ഥിരമായി കളിക്കാന്‍ വരുന്ന സ്ഥലമാണ്.കളിക്കാന്‍ എത്തിയ കുട്ടികളാണ് വാഹനത്തിനുള്ളില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ കുട്ടികള്‍ ഉടന്‍ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാജീവ് ഇവിടെ ഉണ്ടായിരുന്നതായും തങ്ങളുമായി സംസാരിച്ചതായും കുട്ടികള്‍ പറയുന്നു. ഇന്നലെ കളി കഴിഞ്ഞ് വീട്ടിലേക്ക് പോയ കുട്ടികള്‍ ഇന്ന് വൈകീട്ട് കളിക്കാന്‍ തിരിച്ചെത്തിയപ്പോള്‍ ഇന്നലെ കണ്ട വാഹനം അതേപോലെ കിടക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. എസി ഇട്ട് ഉറങ്ങിയപ്പോൾ സാങ്കേതിക തകരാർ മൂലം വിഷവാതകമോ മറ്റോ ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്നും പോലീസ് പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...