കോവിഡ് വാക്സീനെടുക്കാതെ 5000 അധ്യാപകര്‍ ; പ്രോത്സാഹിപ്പിക്കില്ലെന്ന് ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാക്സീന്‍ എടുക്കാത്ത അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അയ്യായിരത്തോളം അധ്യാപകര്‍ വാക്സീന്‍ എടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചില അധ്യാപകര്‍ വാക്സീനെടുക്കാതെ സ്കൂളില്‍ വരുന്നുണ്ട്. അധ്യാപകരുടെ ഈ നടപടി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

47 ലക്ഷത്തോളം വരുന്ന കുട്ടികളുടെ ആരോഗ്യത്തിന്റെ പ്രശ്നമാണ്, കേരളത്തിന്റെ ആരോഗ്യത്തിന്റെ പ്രശ്നമാണ്. വകഭേദങ്ങൾ പല രൂപത്തിൽ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വളരെ കർശന മുന്നൊരുക്കങ്ങൾ എടുത്തെങ്കിൽ മാത്രമേ പ്രതിരോധിക്കാനാകൂ. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സർക്കാർ എന്തുവേണമെങ്കിലും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറന്നിട്ട് ഒരു മാസം പൂർത്തിയായി. സ്കൂളുകളുടെ പ്രവർത്തന സമയം വൈകിട്ടു വരെ ആക്കാനുള്ള നടപടി സ്വീകരിക്കാനിരിക്കെയാണ് ഇത്തരത്തിൽ വാക്സീൻ എടുക്കാതെ അധ്യാപകർ സ്കൂളുകളിലേക്ക് വരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി സ്ത്രീയും കുട്ടികളും ; കസ്റ്റഡിയിലെടുത്തത് നീക്കി

0
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ്...

പാണക്കാട് മണ്ണിടിച്ചിൽ : ‘ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച, കർശന നടപടി സ്വീകരിക്കും’...

0
മലപ്പുറം : പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി...

പുനലൂരിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ്...

പെൻഷൻ പദ്ധതി അവസാനിപ്പിക്കാൻ നീക്കം ; സർക്കാരിനെതിരെ പിണറായി വിജയൻ

0
തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള സർക്കാർ...