കൊവിഡ് 19 ഭേദമായവരില്‍ വീണ്ടും ‘പൊസിറ്റീവ്’ പരിശോധനാഫലം! ; ആശങ്കയോടെ മെഡിക്കല്‍ വൃത്തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ദക്ഷിണ കൊറിയ: ചൈനയ്ക്ക് ശേഷം കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമാണ് ദക്ഷിണ കൊറിയ. പതിനായിരത്തിലധികം പേര്‍ക്കാണ് ഇതുവരെ ദക്ഷിണ കൊറിയയില്‍ കൊവിഡ് 19 ബാധിച്ചത്. ഇതില്‍ 186 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആറായിരത്തിലധികം പേര്‍ക്ക് ഇതിനോടകം തന്നെ രോഗം ഭേദമായി. ഇക്കൂട്ടത്തില്‍ രോഗം ഭേദമായ 51 പേരുടെ പരിശോധനാഫലം വീണ്ടും ‘പൊസിറ്റീവ്’ ആയി വന്നിരിക്കുകയാണിപ്പോള്‍. കൊവിഡ് 19 ഭേദമായാലും വീണ്ടും വരുമോയെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഈ വാര്‍ത്ത വരുന്നത്.

എന്നാല്‍ വൈറസ് വീണ്ടും പിടിപെടുന്നതല്ല, പകരം നേരത്തേ പിടിപെട്ട വൈറസിന്റെ പുനപ്രവര്‍ത്തനമാണിത് എന്നാണ് ‘ദ കൊറിയ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍’ (കെസിഡിസി) അറിയിക്കുന്നത്. ഇപ്പോള്‍ പരിശോധനാഫലം ‘പൊസിറ്റീവ്’ ആയിക്കാണിച്ചിരിക്കുന്ന 51 പേരും പ്രത്യേക നിരീക്ഷണത്തിലാണെന്നും കെസിഡിസി അറിയിക്കുന്നു.

രോഗം പൂര്‍ണ്ണമായി ഭേദമായ ശേഷം ക്വാരന്റൈനില്‍ നിന്ന് മോചിപ്പിക്കപ്പെട്ട രോഗികളില്‍ വീണ്ടും ‘പൊസിറ്റീവ്’ ഫലം കണ്ടെത്തുന്നത് തെല്ല് ആശങ്കയുണ്ടാക്കുന്നത് തന്നെയാണെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഒന്നോ രണ്ടോ പരിശോധനകള്‍ വച്ച് മാത്രം രോഗിയെ രോഗവിമുക്തനായതായി പ്രഖ്യാപിക്കുകയോ മറ്റുള്ളവരുമായി അടുത്തിടപഴകാന്‍ വിടുകയോ ചെയ്യുന്നതില്‍ അപകടസാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നതായും ഇവര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...