Friday, March 29, 2024 1:04 pm

യുപിയിലെ ആരാധനാലയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 53,942 ഉച്ചഭാഷിണികൾ

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ വിവിധ ആരാധനാലയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 53,942 ഉച്ചഭാഷിണികളെന്ന് പോലീസ്. 60,295 ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു എന്നും എഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു. ഈ മാസം 24നാണ് അനധികൃതമായ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് യുപി സർക്കാർ ഉത്തരവിട്ടത്. ആരാധനാലയങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികളിൽ നിന്നുള്ള ശബ്ദം പരിസരം വിട്ട് പുറത്തുപോകാൻ പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കാത്ത ഉച്ചഭാഷിണികളാണ് നീക്കം ചെയ്യുന്നത്.

Lok Sabha Elections 2024 - Kerala

അനധികൃതമായി ഉച്ചഭാഷിണികൾ സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളുടെ കണക്ക് ഏപ്രിൽ 30നകം ആഭ്യന്തര വകുപ്പിനെ അറിയിക്കണമെന്ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിരുന്നു. ഓരോ ജില്ലകളിലെയും ഡിവിഷണൽ കമ്മിഷണർമാരെയാണ് ആരാധനാലയങ്ങളുടെ കണക്ക് അറിയിക്കേണ്ടത്.

സർക്കാരിന്റെ അനുവാദം വാങ്ങാതെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി സ്ഥാപിക്കരുതെന്നും നിർദേശിച്ചിരിക്കുന്ന പരിധിക്കപ്പുറമുള്ള ശബ്ദം പുറത്തുവന്നാൽ കർശന നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഉച്ചഭാഷിണി സ്ഥാപിച്ചിട്ടുള്ള ആരാധനാലയങ്ങളുടെ കണക്ക് സർക്കാർ ആവശ്യപ്പെട്ടു. ഉച്ചഭാഷിണികൾക്കായി പുതിയ പെർമിറ്റ് അനുവദിക്കില്ലെന്നും യോഗി വ്യക്തമാക്കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട്ടെ ഭാരത് അരി വിതരണം : ബിജെപിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

0
പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ...

സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില ; പവന് 1040 രൂപ വർദ്ധിച്ചു

0
തിരുവനന്തപുരം : സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില. പവന് 1040 രൂപ...

പേരാമ്പ്രയില്‍ അനുവിന്റെ കൊലപാതകം : മുജീബിന്റെ ഭാര്യയും അറസ്റ്റില്‍

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി...

കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ് : പി. കെ. കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ്...