മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം ആദിവാസി ഉന്നതിയിലെ മുരുകൻ (55) ആണ് മരണപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തെത്തുടർന്നാണ് മുരുകൻ മരിച്ചതെന്ന് ആരോപിച്ച് പ്രദേശവാസികൾ ആശുപത്രിയിൽ വൻ പ്രതിഷേധമുയർത്തി. നാട്ടുകാരുടെ പറയുന്നതനുസരിച്ച്, പ്രദേശത്തിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് മുരുകന് അപകടം സംഭവിച്ചത്. കാട്ടാന മുരുകനെ ആക്രമിച്ചതായും ഇവർ ആരോപിക്കുന്നുണ്ട്. വന്യജീവി ശല്യത്തിനെതിരെ അധികൃതർ കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. എന്നാൽ മരണകാരണം കാട്ടാനയുടെ ആക്രമണം തന്നെയാണോ എന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നുമാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. നിലവിൽ പ്രദേശത്തുണ്ടായിരുന്ന കാട്ടാനയെ വനത്തിലേക്ക് തുരത്തിയിട്ടുണ്ടെന്നും പ്രദേശത്ത് വനംവകുപ്പിന്റെ കൺട്രോൾ റൂം തുറന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...