സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗതാഗതം തടസപ്പെടും
പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ (അയ്യന്‍കാളി പ്രതിമ) വരെ ജൂണ്‍ 19 മുതല്‍ ജൂണ്‍ 26 വരെ റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്ന് സെക്രട്ടറി അറിയിച്ചു.

സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ജില്ലയില്‍ ജൂണ്‍ 20 മുതല്‍
ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് ജില്ലയില്‍ ജൂണ്‍ 20 ന് തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പ്രമാടം വെറ്ററിനറി ഡിസ്പെന്‍സറിയില്‍ ജൂണ്‍ 20 രാവിലെ ഒമ്പതിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിര്‍വഹിക്കും. കന്നുകാലി കര്‍ഷകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന സാംക്രമിക രോഗമാണ് കുളമ്പുദീനം. ആറു മാസം ഇടവിട്ട് നടത്തുന്ന വിപുലമായ പ്രതിരോധ കുത്തിവയ്പ്പ് മാത്രമാണ് പ്രതിവിധി. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി കര്‍ഷകരുടെ ഭവനങ്ങളിലെത്തി കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്ന വിപുലമായ പദ്ധതിയുടെ എട്ടാം ഘട്ടമാണ് ജൂണ്‍ 20 മുതല്‍ ജൂലൈ 13 വരെ 18 പ്രവൃത്തി ദിവസങ്ങളില്‍ നടത്തുന്നത്. ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ഹെല്‍പ്പര്‍ എന്നിവരടങ്ങുന്ന 105 സ്‌ക്വാഡുകളെ ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ മേല്‍ നോട്ടം വഹിക്കും. വാക്സിനും അനുബന്ധ സജ്ജീകരണങ്ങളും ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും എത്തിച്ചിട്ടുണ്ട്. ജില്ലയിലെ 43072 കന്നുകാലികളെ കുളമ്പുരോഗത്തിനെതിരെ കുത്തിവയ്ക്കുകയാണ് ലക്ഷ്യം. ഫോണ്‍  0468-220706.

ഗസ്റ്റ് ട്രേഡ്‌സ്മാന്‍ അഭിമുഖം ജൂണ്‍ 19ന്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിംഗ് (രണ്ട് ഒഴിവ്), ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് (ഒരു ഒഴിവ് ) വിഭാഗങ്ങളില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സി ആണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജൂണ്‍ 19 രാവിലെ 10 നും ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രാവിലെ 11 നും കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍  0469 2650228.

കേരള മീഡിയ അക്കാദമിയില്‍ പ്രവേശനം
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പി.ജി.ഡിപ്ലോമ ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പി.ആര്‍ ആന്റ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 22 മുതല്‍ നേരിട്ട് പ്രവേശനം നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഫോണ്‍  9747886517, 9847030932.

വിമുക്തഭടന്‍മാര്‍ക്ക് സൗജന്യ നിയമസഹായ ക്ലിനിക്
ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ ജില്ല സൈനികക്ഷേമ ഓഫീസില്‍ വിമുക്തഭടന്‍മാര്‍ക്ക് ആവശ്യമായ നിയമസഹായ സേവനം ലഭ്യമാക്കുന്നതിന് ജൂണ്‍ 20 രാവിലെ 11 മുതല്‍ സിറ്റിംഗ് നടത്തും. ഫോണ്‍  0468 2961104.

ജില്ല വികസന സമിതി യോഗം ജൂണ്‍ 27 ന്
ജില്ല വികസന സമിതി യോഗം ജൂണ്‍ 27 രാവിലെ 10.30ന് ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

നിയമനം
ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആതുര സന്ധ്യ പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത – എം ബി ബി എസ് ,ടി സി എം സി രജിസ്‌ട്രേഷന്‍ ), ലാബ് ടെക്‌നീഷ്യന്‍ (യോഗ്യത – ബി.എസ്.സി -എം എല്‍ ടി/ ഡി എം എല്‍ ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍), ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത – ബാച്ച്‌ലര്‍ ഓഫ് ഫിസിയോതെറാപ്പി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) തസ്തികകളില്‍ നിയമനം നടത്തുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, തിരച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പുകളും സഹിതം ജൂണ്‍ 23 രാവിലെ 11 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  0469 2732655.

വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജില്ല സാമൂഹ്യനീതി ഓഫീസിലെ ഉപയോഗത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (കാര്‍) ഡ്രൈവര്‍ ഉള്‍പ്പെടെ 2026-27 സാമ്പത്തിക വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 24 ഉച്ചയ്ക്ക് രണ്ട്. ജില്ല സാമൂഹ്യ നീതി കാര്യാലയത്തില്‍ ടെന്‍ഡര്‍ ഫോം ലഭിക്കും. ഫോണ്‍  0468 2325168, 8281999004.

വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫീസ് (ഹോമിയോ) ആവശ്യത്തിന് ആറ്+ഒന്ന് സീറ്റിംഗ് സൗകര്യമുള്ള ടാക്‌സി വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം മാസ വാടകയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ മൂന്നു മാസമാണ് കാലയളവ്. വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. ക്വട്ടേഷന്‍ ഫോമിനും വിവരങ്ങള്‍ക്കും അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ കാര്യാലയവുമായി (ഹോമിയോ) ബന്ധപ്പെടണം. അവസാന തീയതി ജൂണ്‍ 29 വൈകിട്ട് മൂന്ന്. ഫോണ്‍   04734 226063.

ലാറ്ററല്‍ എന്‍ട്രി
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പോളിമര്‍ ടെക്‌നോളജി ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 24 ന് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ (രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ലാറ്ററല്‍ എന്‍ട്രി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ www.polyadmission.org/let ല്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ സമയം രാവിലെ 9.30-10.30. പ്രവേശനം ലഭിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍  9446661515, 9656597062.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി ; പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമൂൽ

0
കൊൽക്കത്ത : ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ...

ഡൽഹി വീണ്ടും പ്രതിഷേധ ചൂടിലേക്ക് ; ജൂൺ 20-ന് ജന്തർ മന്തറിൽ കനത്ത പ്രതിഷേധത്തിന്...

0
ന്യൂഡല്‍ഹി:മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ജന്തര്‍ മന്തറില്‍ വീണ്ടും...

ഞെട്ടിച്ച് ക്രോസ് വോട്ടിങ്; ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം

0
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി. ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥി...