മിഠായി വാങ്ങിത്തരമാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു ; 55 കാരന് 72 വ‍‍ർഷം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അഞ്ച് വയസുള്ള പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിപ്പോയി പീഡിപ്പിച്ച മധ്യവയസ്കന് 72 വർഷം തടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ. ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയാനെയാണ് (55), പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി വി.സന്ദീപ് കൃഷ്ണ ശിക്ഷവിധിച്ചു. 2025 ജനുവരി 17നാണ് കേസ്സിന് ആസ്പദമായ സംഭവം. കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓടക്കാലി കോട്ടച്ചിറയിലെ പ്ലൈവുഡ് കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. ഇവിടെ ജോലിക്കായി വന്ന അതിഥി തൊഴിലാളിയുടെ 5 വയസ്സുള്ള മകളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പിതാവിനെ അന്വേഷിച്ച് പ്ലൈവുഡ് കമ്പനിയിൽ എത്തിയ കുട്ടിയെ പ്രതി തന്ത്രപൂർവ്വം മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

രക്ഷകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കുറുപ്പുംപടി പോലീസ്, ഇൻസ്‌പെക്ടർ വി.എം കേഴ്സന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തു. 5 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്നു വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും അമ്പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. മറ്റു രണ്ടു വകുപ്പുകളിൽ യഥാക്രമം അഞ്ചുവർഷവും, ഏഴുവർഷവും വീതം തടവും ഇരുപതിനായിരം രൂപ വീതം പിഴയും ശിക്ഷിച്ചിട്ടുണ്ട്. തടവ് കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് എ.സിന്ധു ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തികച്ചും തെറ്റ് ; വിശദീകരണവുമായി ബഹിരാകാശ ഗവേഷണ കേന്ദ്രം

0
ഡൽഹി: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം...

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...