കോന്നി മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഇതുവരെ നടന്നത് 58 പോസ്റ്റ്മോര്‍ട്ടങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് മോർച്ചറി പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ വരെ നടന്നത് 58 പോസ്റ്റ്മോർട്ടങ്ങൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ദുരൂഹമായി മരണപെട്ടവരുടേതടക്കമുള്ള മൃതദേഹങ്ങൾ ആണ് പോസ്റ്റ്മോർട്ടം നടത്തിയത്. 2025ഫെബ്രുവരി 16 നാണ് കോന്നി മെഡിക്കൽ കോളേജിൽ ആദ്യമായി പോസ്റ്റ്മോർട്ടം നടന്നത്. കുത്തേറ്റ് മരിച്ച പെരുനാട് മമ്പാറ സ്വദേശി ജിതിൻ (35) ന്റെ മൃതദേഹമാണ് കോന്നി മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആദ്യമായി പോസ്റ്റ് മോർട്ടം ചെയ്തത്. പിന്നീട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട്‌ ചെയ്യപെട്ടിട്ടുള്ള ആത്മഹത്യകൾ, കൊലപാതകങ്ങൾ തുടങ്ങി ഒട്ടേറെ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ കോന്നിയിൽ പൂർത്തിയാക്കി.

ആധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തന സജ്ജമാക്കിയതാണ് കോന്നി മെഡിക്കൽ കോളേജ് മോർച്ചറി. 2.09 കോടി രൂപയാണ് ഫോറൻസിക് ബ്ലോക്കിന്റെ നിർമ്മാണ ചിലവ്. ഫോ​റ​ന്‍സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മോ​ര്‍ച്ച​റി ബ്ലോ​ക്കി​ല്‍ മ​ജി​സ്റ്റീ​രി​യ​ല്‍, പോ​ലീ​സ് ഇ​ന്‍ക്വ​സ്റ്റ് റൂ​മു​ക​ള്‍, മൃ​ത​ദേ​ഹ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​നു​ള്ള 10 കോ​ള്‍ഡ് ചേം​ബ​ര്‍, പോ​സ്റ്റ്‌​മോ​ര്‍ട്ടം ചെ​യ്യാ​നു​ള്ള നാ​ല് ഓ​ട്ടോ​പ്‌​സി ടേ​ബി​ള്‍, മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ റൂം, ​സ്റ്റാ​ഫ് റൂ​മു​ക​ള്‍, റി​സ​പ്ഷ​ന്‍ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ആ​ത്മ​ഹ​ത്യ​ക​ൾ, അ​പ​ക​ട മ​ര​ണ​ങ്ങ​ൾ, കൊ​ല​പാ​ത​ക​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന മൃതദേഹങ്ങൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളേജ്​ ആ​ശു​പ​ത്രി​യി​ലേ​ക്കും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലും എ​ത്തി​ച്ചാ​ണ് മുൻപ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കിയിരുന്നത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ട്ടേ​റെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ഈ ​ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​തി​നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടാ​ൻ താ​മ​സം നേ​രി​ട്ടി​രു​ന്നു. കോ​ന്നി മെ​ഡി​ക്ക​ൽ കോളേജില്‍ മോ​ർ​ച്ച​റി പ്രവർത്തനമാരംഭിച്ചതോടെ ഇതിന് പരിഹാരമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല പ്രതിഷേധം ; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17...

സമസ്തയിലെ വിഭാഗീയത ; ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി

0
കോഴിക്കോട്: സമസ്തയിലെ വിഭാഗീയതയിൽ ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ...

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...

പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലാപനത്തെച്ചൊല്ലി യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കം

0
പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. വന്ദേമാതരം...