കുടുംബവഴക്കിനിടെ 58-കാരി കുത്തേറ്റ് മരിച്ചു ; ഭര്‍ത്താവ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

വർക്കല :  കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. വർക്കല ഇടവ ശ്രീയേറ്റ് ലബ്ബ തെക്കതിൽ ഷാനിദ(58) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സിദ്ദിഖി(64)നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് അലർച്ചയും ബഹളവും കേട്ട അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഷാനിദയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാനിദയുടെ വയറ്റിലും കഴുത്തിലുമാണ് കുത്തേറ്റത്. സംഭവം നടക്കുമ്പോൾ ഇളയ മകൾ സുജിയാണ് ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. ഷാനിദയും സിദ്ദിഖും തമ്മിൽ വഴക്കും കലഹവും പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ രണ്ടാമത്തെ മകൾ സുമി മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം ഭാര്യയും ഭർത്താവും തമ്മിലുള്ള കലഹം വർധിച്ചിരുന്നതായി പരിസരവാസികളും പറയുന്നു. ഷാനിദയുടെ മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. തിരുവനന്തപുരം റൂറൽ എസ്.പി. പി.കെ.മധു, വർക്കല ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സൂഫി, പരേതയായ സുമി, സുജി എന്നിവർ മക്കളും ലുഖ്മാൻ, ജാസർ, അജ്മൽ എന്നിവർ മരുമക്കളുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...