സംസ്ഥാനത്ത് ഒൻപത് മാസത്തിനിടയിൽ കുടുങ്ങിയത് 585889 ഗതാഗത നിയമ ലംഘനങ്ങൾ ; പിഴ അടച്ചില്ലെങ്കിൽ പണി ഉറപ്പ്…!

For full experience, Download our mobile application:
Get it on Google Play

കൊല്ലം: എ.ഐ ക്യാമറ കണ്ണ് തുറന്നത് മുതൽ ഇന്നുവരെയുള്ള ഒൻപത് മാസത്തിനിടയിൽ കുടുങ്ങിയത് 585889 ഗതാഗത നിയമ ലംഘനങ്ങൾ. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുക,​ ഇരുചക്രവാഹനത്തിന് പിൻസീറ്റിൽ ഇരിക്കുന്ന ആൾ ഹെൽമെറ്റ് ധരിക്കാതിരിക്കുക,​ സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിക്കുക,​ മുൻ സീറ്റിലെ സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക,​ റെഡ് സിഗ്നൽ മുറിച്ചുകടക്കൽ,​ ഇരുചക്ര വാഹനങ്ങളിലെ രണ്ടിൽ അധികം പേരുടെ യാത്ര,​ ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയാണ് എ.ഐ ക്യാമറയിൽ കുടുങ്ങിയത്. ജില്ലയിൽ എ.ഐ ക്യാമറ സ്ഥാപിച്ച 2023 ജൂൺ അഞ്ചുമുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്.

58 എ.ഐ ക്യാമറകളാണ് ജില്ലയിൽ ആകെ സ്ഥാപിച്ചിട്ടുള്ളത്. ഹെൽമെറ്റ്,​ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപ,​ മൊബൈൽ ഫോൺ ഉപയോഗത്തിന് 2000 രൂപ,​ റെഡ് സിഗ്നൽ മുറിച്ച് കടക്കലിന് 1000 രൂപ,​ ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുണ്ടെങ്കിൽ 1000 രൂപ,​ അമിത വേഗത്തിന് 1500 രൂപ എന്നിങ്ങനെയാണ് പിഴ നിരക്കുകൾ. അതുപ്പോലെ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കില്ല. നിയമലംഘനം ആവ‌ർത്തിച്ചാൽ വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...