ബാങ്കിൽ ഹരിയാന സർക്കാർ നടത്തിയ നിക്ഷേപത്തിൽ 590 കോടി രൂപയുടെ തിരിമറി ; 4 ജീവനക്കാർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ ഹരിയാന സർക്കാർ നടത്തിയ നിക്ഷേപത്തിൽ 590 കോടി രൂപയുടെ തിരിമറി കണ്ടെത്തി. സർക്കാരിന് വേണ്ടി ബാങ്കിന്റെ ചണ്ഡീഗഢ് ബ്രാഞ്ചിൽ സൂക്ഷിച്ചിരുന്ന നിക്ഷേപങ്ങളിൽ ആണ് ബാങ്ക് ജീവനക്കാർ തിരിമറി നടത്തിയതെന്നാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ് വിശദമാക്കുന്നത്. സംഭവത്തിൽ നാല് ജീവനക്കാരെ ബാങ്ക് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സ്വകാര്യ ബാങ്കുകളിലുള്ള അക്കൗണ്ടുകൾ റദ്ദാക്കാൻ ഹരിയാന സംസ്ഥാന സർക്കാർ വകുപ്പുകൾക്ക് ഫെബ്രുവരി 18ന് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്ത് വന്നത്. തിരിമറി ശ്രദ്ധയിൽ വന്നതോടെ ബാങ്ക് പോലീസിൽ പരാതി നൽകുകയും റെഗുലേറ്റർമാരെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. ഫെബ്രുവരി 21-ന് അടിയന്തരമായി ചേർന്ന ബാങ്ക് ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയുമായിരുന്നു.

തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര ഏജൻസിയെ ഫോറൻസിക് ഓഡിറ്റിനായി നിയോഗിക്കാനുള്ള നടപടികൾ ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ സംശയാസ്പദമായ അക്കൗണ്ടുകളിലെ പണം മരവിപ്പിക്കാൻ ബന്ധപ്പെട്ട മറ്റ് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെബിയുടെ നിബന്ധനകൾ പ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചുകളെയും ബാങ്ക് ഈ വിവരം അറിയിച്ചിട്ടുണ്ട്. പ്രാഥമിക വിലയിരുത്തൽ അനുസരിച്ച്, ചണ്ഡീഗഢ് ബ്രാഞ്ചിലെ ഹരിയാന സർക്കാരുമായി ബന്ധപ്പെട്ട പ്രത്യേക അക്കൗണ്ടുകളിൽ മാത്രമാണ് ഈ പ്രശ്നം ഒതുങ്ങിനിൽക്കുന്നതെന്നും മറ്റ് ഉപഭോക്താക്കളെ ഇത് ബാധിക്കില്ലെന്നും ബാങ്ക് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...