കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു ; തൃക്കാക്കരയിൽ കടയുടമയ്ക്കും ജീവനക്കാരനും മർദ്ദനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം തൃക്കാക്കരയിൽ ഭക്ഷണം കഴിച്ചതിന് ശേഷം പണം ചോദിച്ച കടയുടമയെയും ജീവനക്കാരനെയും യുവാക്കൾ ചേർന്ന് മർദിച്ചതായി പരാതി. തൃക്കാക്കരയിലെ ‘ടീ കമ്പനി’ എന്ന സ്ഥാപനത്തിലാണ് സംഭവം. ആക്രമണത്തിൽ കടയുടമ തൻസിൽ, അസം സ്വദേശിയായ ജീവനക്കാരൻ അബ്ബാസ് എന്നിവർക്കാണ് മർദനമേറ്റത്. തൻസിലിൻ്റെ മുഖത്തും മൂക്കിനും ചെവിക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിൽസ തേടി. തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.

ഇൻഫോ പാർക്കിനുള്ളിലുള്ള ഷവർമ കടയിൽ ജോലി ചെയ്യുന്ന മൂന്ന് യുവാക്കളാണ് ആക്രമണം നടത്തിയത്. ഇവർ പതിവായി ഇതേ കടയിൽ എത്തി ചെറുകടികളും ചായയും കുടിച്ച ശേഷം മുങ്ങുകയാണ് പതിവെന്ന് പരുക്കേറ്റ കടയുടമ പറഞ്ഞു. ഇന്നലെ ഞായറാഴ്ചയായതിനാൽ കടയിൽ തിരക്കു തീരെ കുറവായിരുന്നു. പതിവുപോലെ ചായയും ചെറുകടികളും കഴിച്ച് കഴിച്ച് ബില്ലുകൊടുക്കാതെ പുറത്തേക്കിറങ്ങിയ ഇവരോട് പണം തന്നിട്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ജീവനക്കാരനെയും പിന്നീട് കടയുടമയെയും ആക്രമിക്കുകയായിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. അക്രമികളിൽ ഒരാളെ പോലീസ് പിടികൂടി. പരാതിക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...