അരൂരിൽ 60കാരൻ അപകടത്തിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അരൂർ: ദേശീയ പാതയിൽ എരമല്ലൂർ ജംഗ്ഷന്റെ വടക്ക് ഭാഗത്ത് ഉണ്ടായ അപകടത്തിൽ ടാങ്കർ ലോറിക്കടിയിൽ പെട്ട് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. ആലപ്പുഴ കൈനകരി ഈസ്റ്റ് താരംവീട്ടിൽ ജോഷി വർഗീസ് (60) ആണ് മരിച്ചത്. എറണാകുളത്ത് പ്ലംബിംഗ് ജോലികൾ ചെയ്തിരുന്ന ജോഷി, ആഴ്ചയിൽ ഒരിക്കൽ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ജോഷി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ പെട്ട ഇരു വാഹനങ്ങളും ചേർത്തല ഭാഗത്തേക്കാണ് സഞ്ചരിച്ചിരുന്നത്.

ജോഷി സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ജോഷി ടാങ്കർ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അരൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഭാര്യ: മിനി ജോഷി (അധ്യാപിക, കെ.ഇ കാർമൽ സ്കൂൾ, കൈനകരി). മക്കൾ: ജാസ്മിൻ, ജെയ്സി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...