കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കോതമംഗലം സ്വദേശി മരിച്ചു. കോതമംഗലം രാമല്ലൂര്‍ ചക്രവേലില്‍ ബേബി (60) ആണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. പനിബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ 17-നാണ് ബേബിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 18ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിമോണിയ പിടിപെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച രാത്രി 11.30 ഓടെ മരണം സംഭവിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോതമംഗലം മാര്‍ തോമ ചെറിയപള്ളിയില്‍ സംസ്കാരം നടത്തും. ഭാര്യ മോളിയും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയാണ്. മക്കള്‍: ജിനു, അനു. മരുമക്കള്‍: ബേസില്‍, എല്‍ദോസ്.