കേരളത്തിലെ 33 നഗരങ്ങളിലേക്ക് കൂടി 5ജി സേവനങ്ങള്‍ വിപുലീകരിച്ച് വി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിലെ 14 ജില്ലകളിലായി 18 നഗരങ്ങളില്‍ വിജയകരമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കിയതിന് പിന്നാലെ പ്രമുഖ ടെലികോം സേവനദാതാവായ വി സംസ്ഥാനത്തെ 33 നഗരങ്ങളിലേക്ക് കൂടി 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു. ഇതോടെ പ്രധാന നഗരസഭകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി വിയുടെ 5ജി സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നു. പ്രധാന ജില്ലകളിലും വളര്‍ന്നുവരുന്ന നഗരങ്ങളിലുമായുള്ള വിയുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു വി ആദ്യഘട്ടത്തില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചത്.

തുടര്‍ന്ന് കൊല്ലം, തൃശൂര്‍, കോട്ടയം, പാലക്കാട്, കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് കൂടി നെറ്റ്വര്‍ക്ക് വിപുലീകരിച്ചു. ഈ മികച്ച തുടക്കത്തിന്‍റെ പിന്‍ബലത്തിലാണ് ഇപ്പോള്‍ 33 നഗരങ്ങളിലേക്ക് കൂടി പുതുതായി 5ജി സേവനം ലഭ്യമാക്കുന്നത്. ഉയര്‍ന്ന തോതില്‍ ഡാറ്റ ഉപയോഗമുള്ള പ്രദേശങ്ങളില്‍ നെറ്റ്വര്‍ക്ക് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഘട്ടം ഘട്ടമായി സേവനങ്ങള്‍ എത്തിക്കുന്ന വിയുടെ തന്ത്രപരമായ നീക്കത്തിന്‍റെ അടുത്ത ഘട്ടമാണ് ഈ വിപുലീകരണം. തെക്കന്‍ കേരളത്തില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, വര്‍ക്കല, കരുനാഗപ്പള്ളി, പരവൂര്‍ (സൗത്ത്), തിരുവല്ല, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, ചേര്‍ത്തല, മവേലിക്കര എന്നിവിടങ്ങളിലും മധ്യ കേരളത്തില്‍ മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോതമംഗലം, ചാലക്കുടി, ചാവക്കാട്, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ഒറ്റപ്പാലം, പട്ടാമ്പി, ഷൊര്‍ണൂര്‍ എന്നീ നഗരങ്ങളിലും വടക്കന്‍ കേരളത്തില്‍ നിലമ്പൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി, ഫറോക്ക്, മുക്കം, രാമനാട്ടുകര, തലശ്ശേരി, കൊണ്ടോട്ടി എന്നീ നഗരങ്ങളിലേക്കുമാണ് പുതുതായി വി 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു.

കേരളത്തിലുടനീളം 5ജി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ സംസ്ഥാനത്തെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ മേഖലയ്ക്ക് ശക്തമായ പിന്തുണ നല്‍കാനാണ് വി ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര മേഖലകള്‍, പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം ഇത് ഏറെ പ്രയോജനം ചെയ്യും. ഈ പുതിയ വിപുലീകരണത്തോടെ കേരളത്തിലെ ഏകദേശം 21 ലക്ഷത്തോളം ആളുകള്‍ക്ക് കൂടി പുതുതായി വിയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും.കേരളത്തിലെ 14 ജില്ലകളിലായി 18 നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ വിജയകരമായി എത്തിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലുടനീളം നെറ്റ്വര്‍ക്ക് സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ കേരള ബിസിനസ് ഹെഡ് ജോര്‍ജ്ജ് മാത്യു വി. പറഞ്ഞു. ഡാറ്റയുടെ ആവശ്യകത മുന്‍നിര്‍ത്തി ഘട്ടം ഘട്ടമായി നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതുതായി 33 നഗരങ്ങളില്‍ കൂടി സേവനം ലഭ്യമാക്കുന്നത്. ഡാറ്റാ ഉപയോഗം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും വളര്‍ന്നുവരുന്ന വിപണികളിലുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിശ്വസനീയവും അതിവേഗത്തിലുള്ളതുമായ നെറ്റ്വര്‍ക്ക് അനുഭവം ലഭ്യമാക്കുന്നതിലാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...